‘മോര്‍ഗി’ന്റെ ടീസര്‍ റിലീസായി

‘മോര്‍ഗി’ന്റെ ടീസര്‍ റിലീസായി

നവാഗതരായ മഹേഷ്, സുകേഷ് എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ ‘മോര്‍ഗി’ന്റെ ടീസര്‍ പുറത്തിറങ്ങി.

പവന്‍ ജിനോ തോമസ്സ്, ഷാരിഖ് മുഹമ്മദ്, ആരതി കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ വി.കെ.ബൈജു, രവിശങ്കര്‍, ദീപു എസ് സുദേവ്, കണ്ണന്‍ നായര്‍, അക്ഷര, ലിന്റോ,വിഷ്ണു പ്രിയന്‍, അംബു, അജേഷ് നാരായണന്‍, മുകേഷ് തുടങ്ങിയവരും അഭിനയിക്കുന്നു

വേള്‍ഡ് അപ്പാര്‍ട്ട് സിനിമാസിന്റെ ബാനറില്‍ സന്ദീപ് ശ്രീധരന്‍, ശ്രീരേഖ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ജോ പോള്‍ എഴുതിയ വരികള്‍ക്ക് എമില്‍ മുഹമ്മദ് സംഗീതം പകരുന്നു, ആലാപനം-കിരണ്‍ സുധിര്‍, എഡിറ്റര്‍-രാഹുല്‍ രാജ്. ഛായാഗ്രഹണം കിരണ്‍ മാറനല്ലൂരും ഷൈന്‍ തിരുമലയും നിര്‍വ്വഹിക്കുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഹരി വെഞ്ഞാറമൂട്, കല-സുവിന്‍ പുള്ളികുള്ളത്ത്, മേക്കപ്പ്-അനില്‍ നേമം, വസ്ത്രാലങ്കാരം-വിജി ഉണ്ണികൃഷ്ണന്‍, രേവതി രാജേഷ്, സ്റ്റില്‍സ്-സമ്പത്ത് സനില്‍, പരസ്യകല-ഫോട്ടോമാഡി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സാനു സജീവന്‍, അസോസിയേറ്റ് ഡയറക്ടര്‍-മുകേഷ് മുരളി, അസോസിയേറ്റ് ക്യാമറമാന്‍-വിനീത് കൊയിലാണ്ടി, ആക്ഷന്‍-അഷറഫ് ഗുരുക്കള്‍, കൊറിയോഗ്രഫി-അരുണ്‍ നന്ദകുമാര്‍, സൗണ്ട്-വി ജി രാജന്‍, പ്രൊജക്ട് ഡിസൈനര്‍-റാംബോ അനൂപ്, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Leave A Reply
error: Content is protected !!