ടൂറിസ്റ്റ് ബസ് സ്കൂട്ടറിലിടിച്ച്‌ ഒരാള്‍ മരിച്ചു

ടൂറിസ്റ്റ് ബസ് സ്കൂട്ടറിലിടിച്ച്‌ ഒരാള്‍ മരിച്ചു

ടുക്കി: ഉടുമ്ബന്‍ചോലയ്ക്ക് സമീപം തിങ്കള്‍ക്കാടില്‍ ടൂറിസ്റ്റ് ബസ് സ്കൂട്ടറിലിടിച്ച്‌ ഒരാള്‍ മരിച്ചു.തിങ്കള്‍ക്കാട് സ്വദേശി ഗോപാലന്‍ (50) ആണ് മരിച്ചത്.നിയന്ത്രണം നഷ്ടമായ ടൂറിസ്റ്റ് ബസ് സ്കൂട്ടറില്‍ ഇടിച്ചായിരുന്നു അപകടം.

 

മലപ്പുറത്തു നിന്നും രാമക്കല്‍മേടിന് എത്തിയ ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മറ്റൊരാള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇയാളെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.50 ഓളം കോളേജ് വിദ്യാര്‍ഥികള്‍ ബസില്‍ ഉണ്ടായിരുന്നു.

Leave A Reply
error: Content is protected !!