എ​ട്ട് യാ​ത്ര​ക്കാ​ർ​ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ കു​റ​ഞ്ഞ​ത് ആ​റ് എ​യ​ര്‍​ബാ​ഗു​ക​ള്‍ നി​ര്‍​ബ​ന്ധ​മാക്കി കേന്ദ്രം

എ​ട്ട് യാ​ത്ര​ക്കാ​ർ​ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ കു​റ​ഞ്ഞ​ത് ആ​റ് എ​യ​ര്‍​ബാ​ഗു​ക​ള്‍ നി​ര്‍​ബ​ന്ധ​മാക്കി കേന്ദ്രം

ന്യൂ​ഡ​ല്‍​ഹി: യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്റെ ഭാഗമായി എ​ട്ട് യാ​ത്ര​ക്കാ​ർ​ക്ക് വ​രെ സ​ഞ്ച​രി​ക്കാ​വു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ കു​റ​ഞ്ഞ​ത് ആ​റ് എ​യ​ര്‍​ബാ​ഗു​ക​ള്‍ നി​ര്‍​ബ​ന്ധ​മാക്കി കേ​ന്ദ്ര​സ​ർ​ക്കാ​ർ.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കിയതായി കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി ട്വീ​റ്റ് ചെ​യ്തു.  ഡ്രൈ​വ​ര്‍ സീ​റ്റി​ല്‍ എ​യ​ര്‍​ബാ​ഗ് ഘ​ടി​പ്പി​ച്ച വാ​ഹ​ന​ങ്ങ​ള്‍ മാ​ത്ര​മേ ഇ​റ​ങ്ങാ​ന്‍ അ​നു​വ​ദി​ക്കൂ എ​ന്നാ​യി​രു​ന്നു 2019 ജൂ​ലൈ​യി​ല്‍ പു​റ​ത്തി​റ​ങ്ങി​യ വി​ജ്ഞാ​പ​ന​ത്തി​ല്‍ പ​റ​യു​ന്ന​ത്.

2022 ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍ ഡ്രൈ​വ​റു​ടെ അ​രി​കി​ലു​ള്ള സീ​റ്റി​ല്‍ ഇ​രി​ക്കു​ന്ന​വ​രു​ടെ കൂ​ടി സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ എ​യ​ര്‍​ബാ​ഗ് ഘ​ടി​പ്പി​ച്ച വാ​ഹ​ന​ങ്ങ​ള്‍ മാ​ത്ര​മേ പു​റ​ത്തി​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ന്നു​ള്ളൂ.

Leave A Reply
error: Content is protected !!