പോലീസിനുനേരേ കുപ്പിയേറ്; ഒരാൾകൂടി പിടിയിൽ

പോലീസിനുനേരേ കുപ്പിയേറ്; ഒരാൾകൂടി പിടിയിൽ

കണ്ടല മൈതാനത്തുവച്ച് കഞ്ചാവ് മാഫിയാസംഘങ്ങൾ സംഘടിച്ച് പോലീസ് ജീപ്പിനുനേരേ കുപ്പിയെറിയുകയും മാരകായുധങ്ങൾ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിലായി. കള്ളിക്കാട് മൈലക്കര അരുൺ ഭവനിൽ ചാത്തൻ എന്നുവിളിക്കുന്ന അരുൺകുമാർ(30) ആണ് പിടിയിലായത്.

കഴിഞ്ഞ മാസം 18നായിരുന്നു സംഭവം. ഇയാൾ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.

Leave A Reply
error: Content is protected !!