മലപ്പുറം തിരൂരില്‍ മൂന്ന് വയസുകാരന്‍ ഷെയ്ക്ക് സിറാജിന്റെ കൊലപാതകം

മലപ്പുറം തിരൂരില്‍ മൂന്ന് വയസുകാരന്‍ ഷെയ്ക്ക് സിറാജിന്റെ കൊലപാതകം

മലപ്പുറം : മലപ്പുറം തിരൂരില്‍ മൂന്ന് വയസുകാരന്‍ ഷെയ്ക്ക് സിറാജിന്റെ കൊലപാതകം .കൊലപ്പെടുത്തിയത് ദിവസങ്ങള്‍ നീണ്ട മര്‍ദ്ദനത്തിലെന്ന് പൊലീസ്.

രണ്ടാനച്ഛന്‍ പശ്ചിമ ബംഗാള്‍ സ്വദേശി അര്‍മാന്‍ മൂന്ന് ദിവസം കുഞ്ഞിനെ തുടര്‍ച്ചയായി മര്‍ദ്ദിച്ചെന്ന് അമ്മ മുംതാസ് ബീവി ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു. കൂടാതെ കുട്ടിയെ ഇയാള്‍ തീപ്പൊള്ളലേല്‍പ്പിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. ക്രൂര മര്‍ദ്ദനമാണ് കുട്ടിയുടെ മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇന്നലെ തന്നെ വ്യക്തമായിരുന്നു. ഹൃദയം, വൃക്ക, തലച്ചോറടക്കം ആന്തരികാവയവങ്ങളില്‍ ചതവും മുറിവുകളും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. അതെസമയം അമ്മ മുംതാസ് ബീവിയെ ചോദ്യം ചെയ്യതോടെയാണ് കുഞ്ഞിന് നേരിടേണ്ടി വന്ന കൊടും ക്രൂരത പുറത്തുവന്നത്.

Leave A Reply
error: Content is protected !!