ദേശീയപാത ആറുവരിയാക്കുന്ന നിര്‍മാണം തലപ്പാടിയില്‍ നിന്ന്‌ തുടങ്ങി

ദേശീയപാത ആറുവരിയാക്കുന്ന നിര്‍മാണം തലപ്പാടിയില്‍ നിന്ന്‌ തുടങ്ങി

കാസര്‍കോട്‌ : ദേശീയപാത ആറുവരിയാക്കുന്ന നിര്‍മാണം തലപ്പാടിയില്‍ നിന്ന്‌ തുടങ്ങി. തലപ്പാടി, മഞ്ചേശ്വരം എന്നിവിടങ്ങളിലായി ആറ്‌ കിലോ മീറ്ററിലാണ്‌ പ്രവൃത്തി നടക്കുന്നത്‌.

ആറുവരിയായി റോഡ്‌ വെട്ടിതുടങ്ങി. 10 കിലോ മീറ്ററില്‍ റോഡ്‌ പണി ആദ്യം പൂര്‍ത്തിയാകും.

 

ഇരുവശത്തുമായി സര്‍വീസ്‌ റോഡുകളുടെ പ്രവൃത്തിയും നടക്കുന്നുണ്ട്‌. കലുങ്കുകളൂടെ നിര്‍മാണം തുടങ്ങി. റോഡുകള്‍ ബലപ്പെടുത്താനുള്ള സുരക്ഷാ മതിലുകളുടെ നിര്‍മാണവും നടക്കുന്നു. വൈദ്യുതി ലൈന്‍, ജലവിതരണ പൈപ്പുകള്‍ എന്നിവ മാറ്റി സ്ഥാപിക്കുന്നുണ്ട്‌. കാസര്‍കോട്‌ മേല്‍പ്പാലത്തിന്റെ പൈലിങ് കറന്തക്കാടിന്‌ പുറമേ പുതിയ ബസ്‌സ്‌റ്റാന്‍ഡ്‌ പരിസരത്തും തുടങ്ങി.

 

പൊസോട്ട പാലത്തിന്റെ പൈലിങും നടക്കുന്നു. മഞ്ചേശ്വരം, ഉപ്പള, കുമ്ബള, ഷിറിയ എന്നീ പാലങ്ങളുടെ അനുബന്ധ പ്രവൃത്തി വേഗത്തിലായി. തലപ്പാടി ചെങ്കള റീച്ചില്‍ വളരെ വേഗത്തിലാണ് റോഡ്‌ പ്രവൃത്തി പുരോഗമിക്കുന്നത്‌. ഭൂമി നിരപ്പാക്കല്‍, കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റല്‍, ബാക്കിയുള്ള മരങ്ങള്‍ മുറിക്കല്‍ എന്നിവ അവസാന ഘട്ടത്തിലേക്ക്‌ കടക്കുകയാണ്‌. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട്‌ സൊസൈറ്റിയുടെ നൂറിലധികം തൊഴിലാളികളാണ്‌ നിര്‍മാണ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌.

 

 

Leave A Reply
error: Content is protected !!