ഒ​ന്‍​പ​താം​ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ഈ മാസം 21 മു​ത​ല്‍ ഓ​ണ്‍​ലൈ​നാ​ക്കി

ഒ​ന്‍​പ​താം​ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ഈ മാസം 21 മു​ത​ല്‍ ഓ​ണ്‍​ലൈ​നാ​ക്കി

തി​രു​വ​ന​ന്ത​പു​രം:ഒ​ന്‍​പ​താം​ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ഈ മാസം 21 മു​ത​ല്‍ ഓ​ണ്‍​ലൈ​നാ​ക്കി.ഈ സാഹചര്യത്തില്‍ ഇതിനുള്ള വി​ശ​ദ മാ​ര്‍​ഗ​രേ​ഖ തി​ങ്ക​ളാ​ഴ്ച പു​റ​ത്തി​റ​ക്കു​മെ​ന്നു മ​ന്ത്രി വി ​ശി​വ​ന്‍​കു​ട്ടി അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തു കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്നാണ് ക്‌ളാസുകള്‍ ഓണ്‍ലൈന്‍ ആക്കിയത്.

 

വി​ശ​ദ മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കു​ക തി​ങ്ക​ളാ​ഴ്ച വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള യോ​ഗ​ത്തി​നു ശേ​ഷ​മാ​കും. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ സ്കൂ​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​ല്‍ കു​ട്ടി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍​ക്കും ആ​ശ​ങ്ക ഉ​ണ്ടെ​ന്ന് മ​ന്ത്രി അറിയിച്ചു. ഇന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതിനെത്തുടര്‍ന്നാണ് സ്കൂ​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ച​ത്.

Leave A Reply
error: Content is protected !!