തിരഞ്ഞെടുപ്പില്‍ സിറ്റ് നിഷേധിച്ചു; പൊട്ടിക്കരഞ്ഞ് ബിഎസ്പി നേതാവ്, ഒപ്പം ആത്മഹത്യാ ഭീഷണിയും

തിരഞ്ഞെടുപ്പില്‍ സിറ്റ് നിഷേധിച്ചു; പൊട്ടിക്കരഞ്ഞ് ബിഎസ്പി നേതാവ്, ഒപ്പം ആത്മഹത്യാ ഭീഷണിയും

ലഖ്‌നൗ: യു പി നിയമസഭാ തിരഞ്ഞെടുപ്പില്‍ സിറ്റ് നിഷേധിച്ചതിനേ തുടര്‍ന്ന് പരസ്യമായി പൊട്ടിക്കരഞ്ഞ് ബിഎസ്പി നേതാവ് അര്‍ഷാദ് റാണ. ജീവിതം അവസാനിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

ഇത്തരത്തില്‍ നടക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അവര്‍ തന്നെ കോമാളിയാക്കിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിരാശനായ റാണ എന്താണ് സംഭവിച്ചതെന്ന് വിവരിച്ചുകൊണ്ട് ഫേസ്ബുക്കില്‍ ഒരു നീണ്ട പോസ്റ്റും ഇട്ടിട്ടുണ്ട്.

എനിക്ക് സീറ്റ് വാഗ്ദാനം ചെയ്ത ശേഷം അത് മറ്റൊരാള്‍ക്ക് നല്‍കി. പത്രത്തിലും ഹോര്‍ഡിംഗുകളിലും പരസ്യങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകണം. ഞാന്‍ എല്ലാം ചെയ്തു. – അര്‍ഷാദ് റാണ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയായി 2018-ല്‍ പാര്‍ട്ടി നേതാവ് ഷംസുദ്ദീന്‍ റെയ്ന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നതായാണ് റാണ പറയുന്നത്.

Leave A Reply
error: Content is protected !!