ജില്ലയിൽ ബിജെപിക്കുണ്ടായ വളർച്ച ഗൗരവത്തോടെ കാണണമെന്ന മുന്നറിയിപ്പുമായി സിപിഎം പോളിറ്റ് ബ്യൂറോ അം​ഗം എസ്.രാമചന്ദ്രൻപിള്ള

ജില്ലയിൽ ബിജെപിക്കുണ്ടായ വളർച്ച ഗൗരവത്തോടെ കാണണമെന്ന മുന്നറിയിപ്പുമായി സിപിഎം പോളിറ്റ് ബ്യൂറോ അം​ഗം എസ്.രാമചന്ദ്രൻപിള്ള

ജില്ലയിൽ ബിജെപിക്കുണ്ടായ വളർച്ച ഗൗരവത്തോടെ കാണണമെന്ന മുന്നറിയിപ്പുമായി സിപിഎം പോളിറ്റ് ബ്യൂറോ അം​ഗം എസ്.രാമചന്ദ്രൻപിള്ള. ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഇടതുജനാധിപത്യ മുന്നണിയിലേക്ക് അടുപ്പിക്കാൻ കേരള കോൺ​ഗ്രസിൻ്റെ വരവിന് സാധിച്ചുവെന്നും എന്നാൽ സിപിഎമ്മിൽ നിന്നും ഇപ്പോഴും ന്യൂനപക്ഷങ്ങൾ അകന്നു തന്നെ നിൽക്കുകയാണെന്നും എസ്.ആ‍ർ.പി പറഞ്ഞു.

കോട്ടയം സമ്മേളനത്തിലെ ഉദ്​ഘാടന പ്രസം​ഗത്തിന് ശേഷം വീണ്ടും സംസാരിച്ചപ്പോൾ ആണ് ബിജെപിയുടെ വളർച്ചയെക്കുറിച്ച് എസ്ആ‍ർപി പരാമർശിച്ചത്. ഇതേ സമയം മറുവശത്ത് ക്രൈസ്തവ ന്യൂനപക്ഷങ്ങൾ ബിജെപിയോട് അടുക്കുന്ന സ്ഥിതിയുണ്ട്. ഇതു തടയാനുള്ള പ്രവ‍ർത്തനങ്ങൾ നടത്തണമെന്നും അദ്ദേഹം നി‍ർദേശിച്ചു. അതേസമയം മറ്റു ജില്ലാ സമ്മേളനങ്ങളിൽ എന്ന പോലെ കോട്ടയം സമ്മേളനത്തിലും പൊലീസിനെതിരെ അതിരൂക്ഷ വിമ‍ർശനം ആണ് പ്രതിനിധികളിൽ നിന്നുമുണ്ടായത്. ഒരോ ദിവസവും കേരള പൊലീസ് സ‍ർക്കാരിന് നാണക്കേടുണ്ടാക്കുകയാണെന്ന് സമ്മേളനത്തിൽ വിമ‍ർശനം ഉയർന്നു.

Leave A Reply
error: Content is protected !!