വിദ്യാര്‍ത്ഥിനിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പ്രലോഭിപ്പിച്ച്‌ നഗ്നചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ആൾ അറസ്റ്റിൽ

വിദ്യാര്‍ത്ഥിനിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പ്രലോഭിപ്പിച്ച്‌ നഗ്നചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ആൾ അറസ്റ്റിൽ

പാലാ: പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട കോളേജ് വിദ്യാര്‍ത്ഥിനിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പ്രലോഭിപ്പിച്ച്‌ വശത്താക്കുകയും നഗ്നചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തുകയും ചെയ്ത കൊട്ടാരക്കര തലച്ചിറ പുല്ലാനി വിളവീട്ടില്‍ സജീറിനെ (33) പൊലീസ് അറസ്റ്റു ചെയ്തു.

ഒന്‍പതു മാസങ്ങള്‍ക്ക് മുന്‍പ് വ്യാജ ഫേസ്ബുക് ഐ.ഡിയിലൂടെ കോട്ടയത്തെ കോളേജ് വിദ്യാര്‍ത്ഥിനിയുമായി പരിചയപ്പെട്ട സജീര്‍

സൗദിയില്‍ എയര്‍പോര്‍ട്ട് ജീവനക്കാരനാണെന്നാണ് ധരിപ്പിച്ചത്. ഭാര്യയും നാലു വയസ്സുള്ള കുട്ടിയുമുള്ള ഇയാള്‍ അവിവാഹിതനാണെന്നും തെറ്റിദ്ധരിപ്പിച്ചു. യുവതിയുമായി ഏറെ സൗഹൃദത്തിലായ സജീര്‍ ഫോണ്‍ നമ്ബര്‍ കൈക്കലാക്കി വീഡിയോ കോളിലൂടെയും മറ്റും സെക്‌സ് ചാറ്റിനു പ്രേരിപ്പിച്ചു. അതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് സൂക്ഷിക്കുകയും ചെയ്തു.

 

പിന്നീട് പല സ്ഥലങ്ങളിലും വെച്ച്‌ ഇവര്‍ കണ്ടുമുട്ടിയിരുന്നു. യുവതിയുടെ കേടായ ഫോണ്‍ റിപ്പയര്‍ ചെയ്യുന്നതിനായി വാങ്ങി മുഴുവന്‍ നമ്ബറുകളും കരസ്ഥമാക്കുകയും ചെയ്തു. പിന്നീട് സ്‌ക്രീന്‍ഷോട്ട് കൂട്ടുകാരികള്‍ക്ക് അയച്ചു കൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയും അവ ഡിലീറ്റ് ചെയ്യാമെന്നു പ്രലോഭിപ്പിച്ചും പാലായിലെ ലോഡ്ജില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു .

 

സജീര്‍ വിവാഹിതനാണെന്നറിഞ്ഞ യുവതി അകലാന്‍ ശ്രമിച്ചെങ്കിലും ബന്ധം തുടരണമെന്ന് ഇയാള്‍ നിര്‍ബന്ധിച്ചു. വിസമ്മതിച്ചതോടെ യുവതിയുടെ കൂട്ടുകാര്‍ക്കും അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും നഗ്‌ന ചിത്രങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് അയച്ചു കൊടുത്തു. ഇതേത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

 

പാലാ സി.കെ. കെ. പി. ടോംസണ്‍ കോട്ടയം സൈബര്‍സെല്ലിന്റെ സഹായത്തോടെ എറണാകുളം കടവന്ത്രയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

Leave A Reply
error: Content is protected !!