പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രേമം നടിച്ച് തട്ടിക്കൊണ്ടുപോയ പ്രതി അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രേമം നടിച്ച് തട്ടിക്കൊണ്ടുപോയ പ്രതി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയെ പോക്സോ നിയമ പ്രകാരം മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. 2021 മുതൽ ഫേസ്ബുക്കിൽ പരിചയപ്പെട്ട ശേഷം സ്നേഹം നടിച്ചു കൊണ്ട് പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ വാട്സ്ആപ്പ് വഴി പ്രതി നിർബന്ധിച്ചു അയപ്പിക്കുകയും അവ ഫോണിൽ സൂക്ഷിച്ചു കൊണ്ട് ഇത് വെച്ച് കൊണ്ട് പിന്തുടർന്ന് ശല്യം ചെയ്തു വരികയായിരുന്നു. ജനുവരി പന്ത്രണ്ടിന് ആണ് പെൺകുട്ടിയെ പ്രതി തിരുവനന്തപുരത്തേക്ക് ബൈക്കിൽ കയറ്റി തട്ടിക്കൊണ്ടു പോയത്.

തിരുവനന്തപുരം നെയ്യാറ്റിൻകര കോട്ടുങ്കൽ പുന്നക്കുളം സാന്ത്വനം വീട്ടിൽ സുരേഷിന്റെ മകൻ നിഖിൽ (19) ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ കാണാതായതായി കുട്ടിയുടെ പിതാവ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാന്നാർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തത്.

Leave A Reply
error: Content is protected !!