സ്‌കൂട്ടറിന്‍റെ പിന്നില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന യാത്രികന്‍ ബസ് അപകടത്തില്‍ മരിച്ചു

സ്‌കൂട്ടറിന്‍റെ പിന്നില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന യാത്രികന്‍ ബസ് അപകടത്തില്‍ മരിച്ചു

വെള്ളറട: സ്‌കൂട്ടറിന്‍റെ പിന്നില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന യാത്രികന്‍ ബസ് അപകടത്തില്‍ മരിച്ചു. അഞ്ചുമരംകാല വട്ടവിള വീട്ടില്‍ ബിജു (40) ആണ് മരിച്ചത്.

കഴിഞ്ഞ ആറാം തീയതി ഉച്ചക്ക് ആനപ്പാറ-വെള്ളറട റോഡില്‍ കെ.പി.എം ഒാഡിറ്റോറിയത്തിന് സമീപത്തു‌വെച്ച്‌ ബിജു സഞ്ചരിച്ച സ്‌കൂട്ടറിനെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു.

 

തമിഴ്‌നാട് കോര്‍പറേഷന്‍റെ ആറുകാണി- മാര്‍ത്താണ്ടം ബസ് ആണ് ഇടിച്ചുതെറിപ്പിച്ചത്. അപകട ശേഷം ബസ് നിര്‍ത്താതെ ദിശമാറി അഞ്ചുമരംകാല -കുടയാല്‍ വഴി നിലമാംമുട് കയറി പോവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

 

ഗുരുതരമായി പരിക്കേറ്റ ബിജുവിനെ ആദ്യം വെള്ളറട സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് തിരുവന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സയില്‍ ഇരിക്കെ മരിച്ചു. വെള്ളറട പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭാര്യ. ലീന. മക്കള്‍: ആരോണ്‍, ആദി. പ്രാര്‍ഥന ശനിയാഴ്ച രാവിലെ എട്ടിന്.

Leave A Reply
error: Content is protected !!