മലപ്പുറം വളാഞ്ചേരിയില്‍ പട്ടാപ്പകല്‍ ഓടിക്കൊണ്ടിരുന്ന വാഹനം കത്തി നശിച്ചു

മലപ്പുറം വളാഞ്ചേരിയില്‍ പട്ടാപ്പകല്‍ ഓടിക്കൊണ്ടിരുന്ന വാഹനം കത്തി നശിച്ചു

മലപ്പുറം:  മലപ്പുറം വളാഞ്ചേരിയില്‍ പട്ടാപ്പകല്‍ ഓടിക്കൊണ്ടിരുന്ന വാഹനം കത്തി നശിച്ചു.

തൃശൂര്‍ കോഴിക്കോട് ദേശീയ പാതയില്‍ കഞ്ഞിപ്പുരയ്ക്കും കരിപ്പോളിനും മധ്യേയാണ് സംഭവമുണ്ടായത്. രാവിലെ 11 ഓടെയാണ് വാഹനത്തിന് തീ പിടിച്ചത്. ഓടിക്കൊണ്ടിരുന്ന ട്രാവെലെര്‍വാനാണ് അഗ്‌നിക്കിരയായത്.

 

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അഗ്നിശമനാ ജീവനക്കാരും പൊലീസും സംഭവ സ്ഥലത്തെത്തി തീയണച്ചെങ്കിലും വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചു. വാഹനം കത്തിയമര്‍ന്നതോടെ ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

 

അടുത്തകാലത്തായി ഓടിക്കൊണ്ടിരിക്കുന്നതോ നിര്‍ത്തിയിട്ടതോ ആയ വാഹനങ്ങള്‍ക്ക് തീ പിടിക്കുന്ന സംഭവങ്ങള്‍ കൂടി വരികയാണ്. പലപ്പോഴും വാഹനങ്ങള്‍ തീപിടിക്കാനുള്ള പ്രധാന കാരണം ഷോര്‍ട് സര്‍ക്യൂട് ആണ്. മിക്കവാറും സന്ദര്‍ഭങ്ങളില്‍ ഫ്യൂസ് എരിഞ്ഞമരുന്നു. ഇത് തീപിടത്തതിലേക്ക് നയിക്കുന്നു. ഇന്ധനചോര്‍ചയും മറ്റു പല കാരണങ്ങളാലും വാഹനങ്ങള്‍ തീ പിടിക്കുന്നതിന് കാരണമാകുന്നു.

 

 

Leave A Reply
error: Content is protected !!