ദുല്‍ഖര്‍ നായകനാകുന്ന ‘ഹേയ് സിനാമിക’യിലെ ഗാനം പുറത്തുവിട്ടു

ദുല്‍ഖര്‍ നായകനാകുന്ന ‘ഹേയ് സിനാമിക’യിലെ ഗാനം പുറത്തുവിട്ടു

ദുല്‍ഖറിനെ നായകനാക്കി ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന  പുതിയ ചിത്രമായ ‘ഹേയ് സിനാമികയിലെ ഗാനം പുറത്തുവിട്ടു. ‘അച്ച മില്ലൈ’  എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ‘ഹേയ് സിനാമിക’ എന്ന ചിത്രത്തിനായി പാടിയിരിക്കുന്നതും ദുല്‍ഖറാണ്.

ഫെബ്രുവരി 25ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിെ ദുല്‍ഖറിന്റെ ഫസ്റ്റ് ലുക്കടക്കമുള്ള ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.  കൊറിയോഗ്രാഫറായ ബൃന്ദ മാസ്റ്ററിന്റെ ആദ്യ സംവിധാന സംരഭമാണ് ‘ഹേയ് സിനാമിക’.

ഗോവിന്ദ് വസന്ത ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.  ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ‘ഹേയ് സിനാമിക’ നിര്‍മിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളിൽ ഷൂട്ടിംഗ് നിർത്തിവെച്ചതിനാലാണ് ‘ഹേയ് സിനാമിക’ വൈകിയത്. ചെന്നൈ ആയിരുന്നു ദുല്‍ഖര്‍ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

 

Leave A Reply
error: Content is protected !!