പത്താം ക്ലാസ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി

പത്താം ക്ലാസ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി

കായംകുളം: ഉത്സവകെട്ടുകാഴ്ച കാണാനായി ക്ഷേത്രത്തിലെത്തിയ എസ്.എഫ്.െഎ പ്രവര്‍ത്തകനായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി.

വള്ളികുന്നം തറയില്‍ കുറ്റിയില്‍ അരുണ്‍ വരിക്കോലിയാണ് (24) കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്.

 

വള്ളികുന്നം അമൃത സ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന പുത്തന്‍ചന്ത കുറ്റിതെക്കതില്‍ അമ്ബിളികുമാറിന്‍റെ മകന്‍ അഭിമന്യുവിനെയാണ് (15) കൊല്ലപ്പെടുത്തിയത്. സപാഠിയായ പുത്തന്‍ചന്ത മങ്ങാട്ട് ജയപ്രകാശിന്‍റെ മകന്‍ കാശിനാഥ് (15), സൃഹൃത്ത് നഗരൂര്‍കുറ്റിയില്‍ ശിവാനന്ദന്‍റെ മകന്‍ ആദര്‍ശ് (17) എന്നിവര്‍ക്കും കുത്തേറ്റിരുന്നു.

 

വള്ളികുന്നം പടയണിവട്ടം ക്ഷേത്രത്തില്‍ കഴിഞ്ഞ ഏപ്രില്‍ 14ന് രാത്രിയിലായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരായ വള്ളികുന്നം കൊണ്ടോടിമുകള്‍ പുത്തന്‍പുരക്കല്‍ സജയ്ജിത്ത് (21), വള്ളികുന്നം ജ്യോതിഷ് ഭവനില്‍ ജിഷ്ണു തമ്ബി (26), കണ്ണമ്ബള്ളി പടീറ്റതില്‍ അരുണ്‍ അച്യുതന്‍ (21), ഇലിപ്പക്കുളം െഎശ്വര്യയില്‍ ആകാശ് പോപ്പി (20), വള്ളികുന്നം പള്ളിവിള ജംങ്ഷന്‍ പ്രസാദം വീട്ടില്‍ പ്രണവ് (23), താമരക്കുളം കണ്ണനാകുഴി ഷീജ ഭവനത്തില്‍ ഉണ്ണികൃഷ്ണന്‍ (ഉണ്ണിക്കുട്ടന്‍ -24) എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.

 

അരുണ്‍ വരിക്കോലി (24) കേസില്‍ നാലാം പ്രതിയായിരുന്നു. സംഭവത്തിന്‍റെ 85 ദിവസം പൂര്‍ത്തിയാതോടെ മറ്റ് പ്രതികളെ ഉള്‍പ്പെടുത്തി കേസില്‍ കുറ്റപത്രം നല്‍കിയിരുന്നു. അരുണിനെ പിടികൂടാന്‍ കഴിയാതിരുന്നത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. ഡി.വൈ.എഫ്.െഎക്കാരോട് ആര്‍.എസ്.എസ് അനുഭാവികള്‍ക്കുണ്ടായ ശത്രുതയാണ് കൊലപാതകത്തിന് കാരണമായതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

 

കൊല്ലപ്പെട്ട അഭിമന്യുവിന്‍റെ വീടിന് നേരെ നേരത്തെ നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ ആര്‍.എസ്.എസാണെന്ന് ആരോപണമുണ്ടായിരുന്നു. അഭിമന്യുവിന്‍റെ സഹോദരനും ഡി.വൈ.എഫ്.െഎ മേഖല ഭാരവാഹിയുമായ അനന്തുവിനോടുള്ള ശത്രുതയും കൊലപാതകത്തിന് വഴിതെളിച്ചതായി പൊലീസ് പറയുന്നു. കൊലപാതകം, കൊലപാതക ശ്രമം, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത 262 പേജുള്ള നേരത്തെ നല്‍കിയ കുറ്റപത്രത്തില്‍ 114 സാക്ഷികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കീഴടങ്ങിയ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമെന്നും സ്റ്റേഷന്‍ ഹൗസ് ഒാഫീസര്‍ എം.എം. ഇഗ്നേഷ്യസ് പറഞ്ഞു.

Leave A Reply
error: Content is protected !!