ഇടമണ്‍-പാപ്പന്നൂര്‍ സമാന്തര പാതയോരത്തെ ക്രഷര്‍ യൂണിറ്റിലേക്ക് അമിത ലോഡുമായിവന്ന ടിപ്പര്‍ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു

ഇടമണ്‍-പാപ്പന്നൂര്‍ സമാന്തര പാതയോരത്തെ ക്രഷര്‍ യൂണിറ്റിലേക്ക് അമിത ലോഡുമായിവന്ന ടിപ്പര്‍ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു

പുനലൂര്‍: ഇടമണ്‍-പാപ്പന്നൂര്‍ സമാന്തര പാതയോരത്തെ ക്രഷര്‍ യൂണിറ്റിലേക്ക് അമിത ലോഡുമായിവന്ന ടിപ്പര്‍ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു.

ടിപ്പര്‍ ലോറികളുടെ നിരന്തര സഞ്ചാരം റീ ടാറിംഗ് നടത്തിയ റോഡിനെ തകര്‍ക്കുമെന്നും യാത്രക്കാര്‍ക്ക് ഭീക്ഷണിയാണെന്നും

 

ആരോപിച്ചായിരുന്നു വാഹനം തടഞ്ഞത്. കഴിഞ്ഞദിവസം രാത്രി ലോഡുമായി എത്തിയ ടിപ്പര്‍ വൈദ്യുതി കമ്ബികളില്‍ തട്ടി വീടിന്റെ മതിലില്‍ ഇടിച്ച്‌ നിന്നു. തുടര്‍ന്ന് മുന്‍ ജില്ലാ പഞ്ചായത്ത് അംഗം എസ്.ഇ.സ‌ഞ്ജയ്ഖാനും വാര്‍ഡു അംഗം ടി.എ.അനീഷും സ്ഥത്തെത്തി തെന്മല പൊലീസുമായി ചര്‍ച്ച നടത്തുകയും ഇനിയൊരു തീരുമാനത്തിന് ശേഷമേവാഹനങ്ങള്‍ വരികയുള്ളൂവെന്ന് ഉറപ്പ് നല്‍കി പിരിയുകയും ചെയ്തതാണ്.

 

എന്നാല്‍,​ ഇന്നലെ പുലര്‍ച്ചെ വീണ്ടും മണ്ണും പൊടിയും പറത്തി ടിപ്പറുകള്‍ ക്രഷര്‍ യൂണിറ്റിലേക്ക് വന്നതാണ് നാട്ടുകാരെയും ജനപ്രതിനിധികളെയും പ്രകോപിതരാക്കിയത്. തെന്മല പൊലീസ് വീണ്ടും സ്ഥലത്തെത്തി ഉടമയെയും നാട്ടുകാരെയും കണ്ട് ചര്‍ച്ച നടത്തി തത്ക്കാലം ടിപ്പര്‍ ഓടണ്ടന്ന് തീരുമാനിക്കുകയായിരുന്നു. ഇരുകൂട്ടരെയും ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട് എസ്.ഐ അറിയിച്ചു.

Leave A Reply
error: Content is protected !!