ഇൻഫിനിറ്റി ​പാലം ഞായറാഴ്ച മുതൽ ഗതാഗതത്തിന്​ തുറന്നുകൊടുക്കും

ഇൻഫിനിറ്റി ​പാലം ഞായറാഴ്ച മുതൽ ഗതാഗതത്തിന്​ തുറന്നുകൊടുക്കും

ദുബൈ: കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ദുബൈയിലെ ഇൻഫിനിറ്റി ​പാലം ഞായറാഴ്ച മുതൽ ഗതാഗതത്തിന്​ തുറന്നുകൊടുക്കും. ഓരോ മണിക്കൂറിലും രണ്ട്​ ദിശകളിലേക്കുമായി 24,000 വാഹനങ്ങൾക്ക്​ പാലത്തിലൂടെ കടന്നുപോകാനുള്ള സൗകര്യമുണ്ട്​.

5.3 ബില്യൺ ദിർഹം ചെലവ്​ പ്രതീക്ഷിക്കുന്ന അൽ ഷിന്ദഗ ഇടനാഴി പദ്ധതിയുടെ ഭാഗമായ ഇൻഫിനിറ്റി ബ്രിഡ്ജ് കഴിഞ്ഞ ദിവസമാണ് യു.എ.ഇ വൈസ്​ പ്രസിഡന്‍റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം​ ഉദ്​ഘാടനം ചെയ്തത്​.

ഇതിന്‍റെ ഭാഗമായി പാലത്തിന്​ സമാന്തരമായുള്ള ഷിന്ദഗ ടണൽ താൽകാലികമായി രണ്ടു മാസത്തേക്ക്​ അടച്ചിടുമെന്ന്​ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ദേരയിൽ നിന്ന്​ ബർ ദുബൈയിലേക്ക്​ പോകുന്ന ദിശയിലേക്കുള്ള ഗതാഗതമാണ്​ രണ്ടുമാസം ടണലിൽ നി​രോധിക്കുക. അൽ ഷിന്ദഗ ടണലുമായി ഇൻഫിനിറ്റി പാലത്തിന്‍റെയും മറ്റു പുതിയ പാലങ്ങളുടെയും ഗതാഗത ബന്ധം യോജിപ്പിക്കാൻ അടച്ചുപൂട്ടൽ ആവശ്യമായതിനാലാണ്​ നടപടിയെന്ന്​ അധികൃതർ വ്യക്​തമാക്കി.

 

Leave A Reply
error: Content is protected !!