പ്രാ​യ​പൂ​ര്‍​ത്തി ആ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​മാ​യി വീ​ട് വാ​ട​ക​ക്കെ​ടു​ത്ത് കഞ്ചാ​വ് വി​ല്‍​പ​ന,4പേർ അറസ്റ്റിൽ

പ്രാ​യ​പൂ​ര്‍​ത്തി ആ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​മാ​യി വീ​ട് വാ​ട​ക​ക്കെ​ടു​ത്ത് കഞ്ചാ​വ് വി​ല്‍​പ​ന,4പേർ അറസ്റ്റിൽ

നെ​ടു​മ​ങ്ങാ​ട്: വീ​ട് വാ​ട​ക​ക്കെ​ടു​ത്ത് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​മാ​യി നാ​ലു മാ​സ​ത്തോ​ളം താ​മ​സി​ക്കു​ക​യാ​യി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി​യാ​യ യു​വാ​വും ബ​ന്ധു​വും പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വും പി​ടി​യി​ല്‍.

കൊ​ല്ലം പ​ള്ളി​മു​ക്ക് മ​ണ​ക്കാ​ട് ഇ​ല​വ​ന്‍റ​കം മാ​ളി​ക​യി​ല്‍ എ​സ്. അ​മീ​ര്‍ (25), കൊ​ല്ലം അ​യ​ത്തി​ല്‍ വ​ട​ക്കേ​വി​ള ഫാ​ത്തി​മ മ​ന്‍​സി​ലി​ല്‍ എം. ​സൈ​ദ​ലി (22), പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് എ​ന്നി​വ​രെ​യാ​ണ് അ​രു​വി​ക്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി മൂ​ന്നു​മാ​സം ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. പെ​ണ്‍​കു​ട്ടി​യെ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം ഷെ​ല്‍​ട്ട​ര്‍ ഹോ​മി​ലേ​ക്ക് മാ​റ്റി.

 

അ​മീ​റും പെ​ണ്‍​കു​ട്ടി​യും ഭാ​ര്യാ​ഭ​ര്‍​ത്താ​ക്ക​ന്മാ​രാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു. അ​മീ​ര്‍ കൊ​ല്ല​ത്ത് പി​ടി​ച്ചു​പ​റി കേ​സി​ലും ക​ഞ്ചാ​വ് കേ​സി​ലും പ്ര​തി​യാ​ണ്. സെ​യ്‌​ദ​ലി​യും പി​ടി​ച്ചു​പ​റി കേ​സി​ല്‍ പ്ര​തി​യാ​ണെ​ന്ന്​ പൊ​ലീ​സ്‌ അ​റി​യി​ച്ചു.

 

പ്രാ​യ​പൂ​ര്‍​ത്തി ആ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​മാ​യി വീ​ട് വാ​ട​ക​ക്കെ​ടു​ത്ത് താ​മ​സി​ച്ച്‌ ക​ഞ്ചാ​വ് വി​ല്‍​പ​ന ന​ട​ത്തു​ന്ന​താ​യി എ​സ്.​പി ഡോ. ​ദി​വ്യ ഗോ​പി​നാ​ഥ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​തു​ട​ര്‍​ന്ന് ന​ര്‍​ക്കോ​ട്ടി​ക്‌​സ് സെ​ല്‍ ഡി​വൈ.​എ​സ്.​പി രാ​സി​ത്ത്, സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി സ്റ്റു​വ​ര്‍​ട്ട് കീ​ല​ര്‍, അ​രു​വി​ക്ക​ര സി.​ഐ ഡി. ​ഷി​ബു​കു​മാ​ര്‍, ഷാ​ഡോ ടീം ​അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​യി​രു​ന്നു ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Leave A Reply
error: Content is protected !!