വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളിക്ക് നാലു കോടി നഷ്ടപരിഹാരം വിധിച്ച്‌ ദുബൈ കോടതി

വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളിക്ക് നാലു കോടി നഷ്ടപരിഹാരം വിധിച്ച്‌ ദുബൈ കോടതി

ദുബൈ: ദുബൈയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളിക്ക് നാലു കോടി നഷ്ടപരിഹാരം വിധിച്ച്‌ ദുബൈ കോടതി.

ആലപ്പുഴ സ്വദേശി വിനു എബ്രഹാം തോമസിനാണ് രണ്ട് മില്യണ്‍ ദിര്‍ഹം( ഏകദേശം നാലു കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവ് വന്നത്. 2019 ല്‍ ദുബൈ അല്‍ഐന്‍ റോഡില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഇയാൾക്ക് പരിക്കേറ്റത്.

 

അപകടത്തെ തുടര്‍ന്ന് ഓര്‍മ ശക്തി നഷ്ടപ്പെട്ടതടക്കം ഗുരുതര പരുക്കുകളാണ് വിനുവിന് സംഭവിച്ചത്. പരസഹായമില്ലാതെ നിത്യജോലികള്‍ ചെയ്യാന്‍ പോലും സാധിക്കാത്തതിനാല്‍ തുടര്‍ച്ചയായ വിദഗ്ധ ചികിത്സയും പരിചരണവും വേണം. തുടർന്ന് ദുബൈയിലെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്ബനിയുമായി നടത്തിയ നിയമ പോരാട്ടത്തിലാണ് ദുബൈ കോടതിയുടെ വിധിയുണ്ടായത്.

Leave A Reply
error: Content is protected !!