പൊതുമേഖല സ്ഥാപനത്തിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പൊതുമേഖല സ്ഥാപനത്തിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കാക്കനാട്: സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണും പട്ടികജാതി വികസന വകുപ്പും സംയുക്തമായി നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളായ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് , അഡ്വര്‍ടൈസിംഗ്, ഗ്രാഫിക് ഡിസൈനിങ്, അഡ്വാന്‍സ്ഡ് ലാന്‍ഡ് സര്‍വേ എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

എസ്‌എസ്‌എല്‍സി വിജയിച്ച പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പഠനകാലയളവില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസ സ്‌റ്റെപന്റ് നല്‍കും . ജാതിസര്‍ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 15.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫിസുമായോ കെല്‍ട്രോണ്‍ നോളജ് സെന്ററുകളുമായോ ബന്ധപ്പെടണം.

 

ഫോണ്‍ : 04842971400, 8590605259, 04842632321.

Leave A Reply
error: Content is protected !!