ലിംഗസമത്വത്തിന്റെ ഭാഗമായി ചുനക്കര ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്‌കൂളിലെ എല്ലാ പെൺകുട്ടികളും പാന്റ്സിലേക്കും ഷർട്ടിലേക്കും മാറി

ലിംഗസമത്വത്തിന്റെ ഭാഗമായി ചുനക്കര ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്‌കൂളിലെ എല്ലാ പെൺകുട്ടികളും പാന്റ്സിലേക്കും ഷർട്ടിലേക്കും മാറി

ചുനക്കര: ലിംഗസമത്വത്തിന്റെ ഭാഗമായി ചുനക്കര ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്‌കൂളിലെ എല്ലാ പെൺകുട്ടികളും പാന്റ്സിലേക്കും ഷർട്ടിലേക്കും മാറി. അടുത്ത അധ്യയന വർഷം മുതൽ ആണ് ജില്ലയിൽ ലിംഗ സമത്വ പദ്ധതി നടപ്പിലാക്കാൻ ജില്ലാ പഞ്ചായത്ത്‌ തീരുമാനിച്ചിരുന്നത്. രക്ഷകർത്താക്കളുടെ യോഗം ചേർന്ന് ഈ വർഷം തന്നെ പദ്ധതി നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നു.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയ ജില്ലയിലെ ആദ്യത്തെ സ്കൂൾ ആണ് ചുനക്കര ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ. 450 ൽ അധികം കുട്ടികൾ പഠിക്കുന്ന ഗ്രാമപ്രദേശത്തെ സ്കൂൾ ആണ് ചുനക്കര ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ. പ്രിൻസിപ്പൽ കെ പൊന്നമ്മക്കൊപ്പം മറ്റ് അധ്യാപകരുടെയും കൂട്ടായ ശ്രമം കൊണ്ടാണ് പദ്ധതി വർഷം തന്നെ നടപ്പാക്കാൻ കഴിഞ്ഞത്.

Leave A Reply
error: Content is protected !!