പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച്‌ കാമുകന്മാര്‍ക്കൊപ്പം ഒളിച്ചോടിയ സംഭവത്തില്‍ രണ്ട് സ്ത്രീകളും കാമുകന്മാരും അറസ്റ്റില്‍

പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച്‌ കാമുകന്മാര്‍ക്കൊപ്പം ഒളിച്ചോടിയ സംഭവത്തില്‍ രണ്ട് സ്ത്രീകളും കാമുകന്മാരും അറസ്റ്റില്‍

വര്‍ക്കല : പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച്‌ കാമുകന്മാര്‍ക്കൊപ്പം ഒളിച്ചോടിയ സംഭവത്തില്‍ രണ്ട് സ്ത്രീകളും കാമുകന്മാരും അറസ്റ്റില്‍.

വര്‍ക്കല രഘുനാഥപുരം ബി.എസ് മന്‍സിലില്‍ ഷൈന്‍ എന്ന് വിളിക്കുന്ന ഷാന്‍ (38), കരുനാഗപ്പള്ളി തൊടിയൂര്‍ മുഴങ്ങോട് മീനന്ദേത്തില്‍ വീട്ടില്‍ റിയാസ് (34) എന്നിവരാണ് രണ്ട് സ്ത്രീകള്‍ക്കൊപ്പം തമിഴ്നാട്ടിലെ കുറ്റാലത്തുള്ള ഒരു റിസോര്‍ട്ടില്‍ നിന്നും പിടിയിലായത്.

 

കഴിഞ്ഞ 26-നാണ് കാമുകന്മാര്‍ക്കൊപ്പം സ്ത്രീകള്‍ നാടുവിട്ടത്. ഭര്‍ത്താവ് നാട്ടില്‍ ഇല്ലാത്ത സമ്ബന്നരായ സ്ത്രീകളുടെ ഫോണ്‍ നകഫോ.കണ്ടുപിടിച്ച്‌ണിലൂടെ സംസാരിച്ച്‌ വശീകരിച്ച്‌ വശത്താക്കുകയാണ് ഇവര്‍ ആദ്യം ചെയ്യുന്നത്. തുടര്‍ന്ന് സ്ത്രീകളില്‍ നിന്നും സ്വര്‍ണവും പണവും കൈക്കലാക്കുകയും സ്ത്രീകളോടൊപ്പം വിവിധ സ്ഥലങ്ങളില്‍ കറങ്ങിനടന്ന് മുന്തിയ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസിച്ച്‌ ആഡംബര ജീവിതം നയിച്ച്‌ വരികയുമായിരുന്നു ഷാനും റിയാസും.

 

എന്നാല്‍, സ്ത്രീകളെ കാണാതായതിനെ തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ എസ്.പി ഡോ. ദിവ്യ വി. ഗോപിനാഥിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളായ ഷൈനിന്റെയും റിയാസിന്റെയും പേരില്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.

 

ഒളിച്ചോടിയ ഒരു സ്ത്രീക്ക് ഒന്നരയും നാലും പന്ത്രണ്ടും വയസുമുള്ള മൂന്നു മക്കളുണ്ട്. മറ്റൊരു സ്ത്രീക്ക് അഞ്ചു വയസുള്ള ഒരു കുട്ടിയുമുണ്ട്. പിഞ്ചു കുട്ടികള്‍ അമ്മമാരെ കാണാതെയും മനോവിഷമത്താല്‍ ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയും വളരെ അപകടാവസ്ഥയില്‍ ആയിരുന്നു എന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ സ്ത്രീകള്‍ക്കെതിരെ ബാല സംരക്ഷണ നിയമ പ്രകാരം വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. പിടിയിലായ നാലു പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave A Reply
error: Content is protected !!