അജിത തങ്കപ്പൻ ചെയര്‍പേഴ്‌സനായ തൃക്കാക്കര നഗരസഭയിൽ പി ടി തോമസിന്റെ പേരിൽ വൻ അഴിമതി

അജിത തങ്കപ്പൻ ചെയര്‍പേഴ്‌സനായ തൃക്കാക്കര നഗരസഭയിൽ പി ടി തോമസിന്റെ പേരിൽ വൻ അഴിമതി

തൃക്കാക്കര നഗരസഭാ ഭരണ സമിതി ഇപ്പോൾ വീണ്ടും വിവാദത്തിൽ പെട്ടിരിക്കുകയാണ് . അതും വൻ അഴിമതി ആരോപണം. അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് എം എല്‍ എയുടെ മരണാനന്തര ചടങ്ങുകള്‍ക്കായി പൂക്കള്‍ വാങ്ങിയതില്‍ തൃക്കാക്കര നഗരസഭ ഭരണസമിതി അഴിമതി നടത്തിയതായ ആരോപണമാണ് ഇപ്പോൾ ശക്തമായി തന്നെ ഉയർന്നു വരുന്നത് .

പി ടി തോമസിന്റെ മൃതദേഹം കാക്കനാട് കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചതിന്റെ ചെലവ് കണക്കിലാണ് ഇപ്പോൾ തട്ടിപ്പ് നടന്നിരിക്കുന്നത്. അത് കൊണ്ട് തന്നെ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് തൃക്കാക്കര നഗരസഭയിലെ സ്വതന്ത്ര കൗണ്‍സിലര്‍ പി. സി മനൂപ് നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയിരിക്കുകയാണ് ഇപ്പോൾ. പൊതുദര്‍ശനത്തിലേക്ക് പൂക്കള്‍ വാങ്ങിയതില്‍ മാത്രം 1,27,000 രൂപയുടെ ബില്ലാണ് നഗരസഭക്ക് നല്‍കിയത്. അത് മാത്രമല്ല 35,000 രൂപയുടെ ഭക്ഷണവും വാങ്ങിയിരുന്നു. ഈ കണക്കുകളിലും ക്രമക്കേട് നടന്നിട്ടുണ്ട് എന്നാണ് പരാതിയില്‍ വ്യക്തമാകുന്നത്.

അതേസമയം മൃതദേഹത്തിലോ മരണാനന്തര ചടങ്ങുകളിലോ ഒരു പൂവ് പോലും ഉപയോഗിക്കരുതെന്ന് പറഞ്ഞ പി ടി തോമസിന്റെ അന്ത്യാഭിലാഷത്തിന് നേർ വിപരീതമായാണ് ഇപ്പോൾ കാര്യങ്ങള്‍ നടന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു പുഷ്പം പോലും അർപ്പിക്കരുതെന്ന് പറഞ്ഞ പി ടി തോമസിന് വേണ്ടി വാങ്ങിയത് ഒരു ലക്ഷത്തി 27000 രൂപയുടെ പൂക്കളാണ്. തനിയ്ക്കായി ഒരു പൂവ് പോലും പറിയ്ക്കരുത് പുഷ്പചക്രം അര്‍പ്പിയ്ക്കരുത് എന്ന് മരിക്കും മുമ്പ് നിര്‍ദ്ദേശം നല്‍കിയ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായിരുന്ന പി.ടി.തോമസിന്റെ പേരിലും തൃക്കാക്കര നഗരസഭ ഇപ്പോൾ നടത്തിയിരിക്കുന്നത് ലക്ഷങ്ങളുടെ ധൂര്‍ത്ത് അഴിമതിയാണ്.

നഗരസഭ സംഘടിപ്പിച്ച തൃക്കാക്കരയിലെ പൊതുദര്‍ശനത്തിന്റെ പേരില്‍ 1,27,000 രൂപയുടെ പൂക്കള്‍ വാങ്ങിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാൽ ഇതില്‍ 1,27,000 രൂപ പൂക്കള്‍ നല്‍കിയ കച്ചവടക്കാരന് കൈമാറുകയും ചെയ്തു.
തറയില്‍ വിരിയ്ക്കാനുള്ള കാര്‍പറ്റ്,മൈക്ക്‌സെറ്റ്,ഭക്ഷണം തുടങ്ങിയ ഇനങ്ങള്‍ക്കായി ആകെ നാലര ലക്ഷം രൂപയാണ് ചിലവഴിച്ചിരിയ്ക്കുന്നത് .ഇതില്‍ ഭക്ഷണത്തിന് മാത്രം ചിലവ് 35,000 രൂപ. പി.ടിയുടെ അന്ത്യാഭിലാഷം ലംഘിച്ച നഗരസഭാ ഭരണ സമിതി പി.ടിയെ അനാദരവ് കാട്ടിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണംശക്തമായി തന്നെ നിലനിൽക്കുകയാണ് . അത് മാത്രമല്ല പ്രത്യേക പദ്ധതിയില്ലാതെ ഭരണസമിതിയ്ക്ക് ഇത്രയധികം തുക ചെലവഴിയ്ക്കാൻ ആവില്ലെന്നും വ്യക്തമാക്കുന്നുണ്ട്.

അതേസമയം പൊതുദര്‍ശനത്തിനായി ചിലവാക്കിയ തുകയുടെ കണക്കുകള്‍ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും പരിശോധിച്ചശേഷം അമിതമായി എഴുതിയെടുത്ത പണം ഉത്തരവാദികളില്‍ നിന്ന് തിരിച്ച് പിടിയ്ക്കുന്നതിനുള്ള നടപടികള്‍ സ്വകരിയ്ക്കണമെന്ന് പ്രതിപക്ഷം നഗരസഭാ സെക്രട്ടറിയിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് തൃക്കാക്കര നഗരസഭാ ചെയർ പേഴ്സൺ അജിതാ തങ്കപ്പനും രംഗത്ത് എത്തിയിരുന്നു
മൃതശരീരരത്തില്‍ പൂക്കളോ പുഷ്പചക്രമോ അര്‍പ്പിയ്ക്കരുതെന്ന് മാത്രമേ പി ടി അന്ത്യാഭിലാഷമായി വ്യക്തമാക്കിയിരുന്നുള്ളൂ എന്നാണ് ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പന്റെ വാദം. പൊതു ദര്‍ശന ഹാള്‍ അലങ്കരിയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് ഇത് ബാധകമല്ല. അര്‍ഹിയ്ക്കുന്ന ആദരവ് നല്‍കി പി.ടി.യെ യാത്ര അയയ്ക്കുക എന്ന കടമയാണ് നഗരസഭ നിര്‍വ്വഹിച്ചത്. ഇതായിരുന്നു അജിത തങ്കപ്പന്‍ വ്യക്തമാക്കിയത്.

അത് എത്രത്തോളം വിശ്വസിനീയമാണ് എന്നാണ് വരും ദിവസങ്ങളിൽ കണ്ടറിയേണ്ടത് . കാരണം അഴിമതിയുമായി ബന്ധപ്പെട്ട് ഇതിന് മുന്പും വലിയ വിവാദങ്ങള്‍ ഉയര്‍ന്നിട്ടുള്ളതാണ് തൃക്കാക്കര നഗരസഭ. കഴിഞ്ഞ ഓണത്തിന് കൗണ്‍സിലര്‍മാര്‍ക്ക് 10,000 രൂപ വീതം നല്‍കിയത് ഏറെ വിവാദങ്ങൾക്കാണ് വഴി വെച്ചത്. അത് കൊണ്ട് തന്നെ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തേത്തുടര്‍ന്ന് വിജിലന്‍സ് സംഭവത്തില്‍ അന്വേഷണം നടത്തുകയാണ്.

പണക്കിഴി കൈമാറുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ വിശദമായ അന്വേഷണമാണ് വിജിലന്‍സ് നടത്തുന്നത്. എന്നാൽ ഈ
വിഷയത്തേച്ചൊല്ലി നഗരസഭയില്‍ നിരന്തരം സംഘര്‍ഷങ്ങള്‍ ഉടലെടുത്തതിനേത്തുടര്‍ന്ന് ഹൈക്കോടതി ചെയര്‍പേഴ്‌സണ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടിരുന്നു. എന്തായാലും വരും ദിവസനങ്ങളിൽ തൃക്കാക്കര നഗര സഭയിൽ അന്ന് നടന്ന അഴിമതിയുടെയും ഇപ്പോൾ നടന്ന അഴിമതി ആരോപങ്ങൾ തെളിഞ്ഞാൽ ഒരു പക്ഷെ തൃക്കാക്കര നഗരസഭാ ഭരണ സമിതിക്ക് അത് ഒരു വലിയ തിരിച്ചടി തന്നെയായിരിക്കും . അത് മാത്രമല്ല ഒരു തരത്തിൽ പറഞ്ഞാൽ PT തോമസ് എന്ന നേതാവിൻ്റെ ശവ ശരീരത്തെ അടക്കം വിറ്റ് കമ്മീഷനടിച്ചിരിക്കുന്നു പ്രവണതയാണ് കോൺഗ്രസ്സ്കാർ ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത് .

Video Link

https://youtu.be/Nr5stMSI0ik

Leave A Reply
error: Content is protected !!