പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ച​ര​ണ്‍​ജി​ത് സിം​ഗ് ച​ന്നി​യെ ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ മത്സരിപ്പിച്ചേക്കുമെന്ന് സൂചന

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ച​ര​ണ്‍​ജി​ത് സിം​ഗ് ച​ന്നി​യെ ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ മത്സരിപ്പിച്ചേക്കുമെന്ന് സൂചന

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ച​ര​ണ്‍​ജി​ത് സിം​ഗ് ച​ന്നി​യെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ മത്സരിപ്പിച്ചേക്കുമെന്ന് സൂചന. ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള ച​ന്നി​യെ മ​ത്സ​രി​പ്പി​ച്ച് ദ​ളി​ത് വോ​ട്ടു​ക​ൾ സ​മാ​ഹ​രി​ക്കാ​നാണ് കോൺഗ്രസ് നീക്കം.

അ​ദം​പു​രി​ലും ചം​കോ​ർ സാ​ഹി​ബി​ലും ച​ന്നി​യെ മ​ത്സ​രി​പ്പി​ച്ചേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​കാ​ലി​ദ​ളി​ന്‍റെ കോ​ട്ട​യാ​ണ് അ​ദം​പു​ർ മ​ണ്ഡ​ലം. അ​ഞ്ചു​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഇ​വി​ടെ അ​കാ​ലി​ദ​ൾ നേ​ട്ടം കൊ​യ്ത​പ്പോ​ൾ 2002ൽ ​മാ​ത്ര​മാ​ണ് കോ​ൺ​ഗ്ര​സി​ന് വി​ജ​യം നേ​ടാ​നാ​യ​ത്.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി- അ​കാ​ലി​ദ​ൾ സ​ഖ്യ​ത്തെ മ​റി​ക​ട​ന്ന് 77 സീ​റ്റ് സ്വ​ന്ത​മാ​ക്കി​യ കോ​ണ്‍​ഗ്ര​സ് ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത് പ​തി റ്റാ​ണ്ടു​ക​ളാ​യി പാ​ർ​ട്ടി​യു​ടെ നെ​ടും​തൂ​ണാ​യി നി​ന്ന ക്യാ​പ്റ്റ​ൻ അ​മ​രീ​ന്ദ​ർ സിം​ഗി​ന്‍റെ സ​ഹാ​യം ഇ​ല്ലാ​തെ​യാ​ണ്.

Leave A Reply
error: Content is protected !!