വിപണി ഇന്ന് ക്ലോസ് ചെയ്തത് നേരിയ നഷ്ടത്തില്‍; സെന്‍സെക്‌സ് 12.27 പോയന്റ് താഴ്ന്നു

വിപണി ഇന്ന് ക്ലോസ് ചെയ്തത് നേരിയ നഷ്ടത്തില്‍; സെന്‍സെക്‌സ് 12.27 പോയന്റ് താഴ്ന്നു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനം സൂചികകള്‍ ക്ലോസ്‌ചെയ്തത് നേരിയ നഷ്ടത്തില്‍.  കോവിഡ് വ്യാപനവും ചില സെക്ടറുകളിലെ വില്പന സമ്മര്‍ദവുമൊക്കെയാണ് വിപണിയെ ബാധിച്ചത്.

വ്യാപാരം അവസാനിപ്പിച്ചപ്പോൾ സെന്‍സെക്‌സ് 12.27 പോയന്റ് താഴ്ന്ന് 61,223.03ലും നിഫ്റ്റി രണ്ടുപോയന്റ് താഴ്ന്ന് 18,255.80ലുമായിരുന്നു. ഏഷ്യന്‍ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, യുപിഎല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനഷ്ടംനേരിട്ടത്.

ഐടി, ക്യാപിറ്റല്‍ ഗുഡ്‌സ്, റിയാല്‍റ്റി സൂചികകള്‍ ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി. ഓട്ടോ, ഫാര്‍മ, ബാങ്ക്, എഫ്എംസിജി തുടങ്ങിയ സെക്ടറുകള്‍ വില്പന സമ്മര്‍ദംനേരിട്ടു.

ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ഐഒസി, ടിസിഎസ്, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.

 

Leave A Reply
error: Content is protected !!