ഉടുമ്പൻ ചോലയ്ക്ക് സമീപം തിങ്കൾകാടിൽ ടൂറിസ്റ്റ് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ഉടുമ്പൻ ചോലയ്ക്ക് സമീപം തിങ്കൾകാടിൽ ടൂറിസ്റ്റ് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ഉടുമ്പൻ ചോലയ്ക്ക് സമീപം തിങ്കൾകാടിൽ ടൂറിസ്റ്റ് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. തിങ്കൾകാട് കോളനിയിൽ ഗോപാലൻ (50) ആണ് മരിച്ചത്. മലപ്പുറത്തു നിന്നും രാമക്കൽമേടിന് എത്തിയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. സ്കൂട്ടർ യാത്രികനായ ഗോപാലനാണ് മരിച്ചത്.

അടിമാലി – നെടുങ്കണ്ടം റൂട്ടിൽ വരികയായിരുന്ന ടൂറിസ്റ്റ് ബസും സ്കൂട്ടരും തമ്മിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടമായ ടൂറിസ്റ്റ് ബസ് സ്കൂട്ടിയിൽ ഇടിക്കുകയായിരുന്നു.സ്കൂട്ടർ യാത്രികനായ ഗോപാലനാണ് മരിച്ചത്. ഒരാൾക്ക് പരിക്കുണ്ട്. ഇയാളെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave A Reply
error: Content is protected !!