സൗദിയില്‍ കോവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക്​ പിഴ ചുമത്തും

സൗദിയില്‍ കോവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക്​ പിഴ ചുമത്തും

ജിദ്ദ: സൗദിയില്‍ കോവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക്​ പിഴ ചുമത്താൻ ആഭ്യന്തര മന്ത്രാലയം. രണ്ടക്ക സംഖ്യയിലേക്ക്​ ഏറ്റവും താഴ്​ന്ന രാജ്യത്തെ പ്രതിദിന കോവിഡ്​ കേസുകളുടെ എണ്ണം ഇപ്പോള്‍ ഏറ്റവും ഉയര്‍ന്നുനില്‍ക്കുകയാണ്​. ഈ സാഹചര്യത്തിലാണ് നടപടി.

ലംഘനങ്ങള്‍ക്ക്​ 10,000 റിയാല്‍ മുതല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും.

കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ രണ്ടുലക്ഷം റിയാല്‍ വരെയാകും. സ്ഥാപന മാനേജ്​മെന്‍റിനും ലംഘനം നടത്തുന്നയാള്‍ക്കും പിഴയുണ്ടാകുമെന്നും​ മന്ത്രാലയം ട്വീറ്റ്​ ചെയ്തു. കോവിഡ്​ വ്യാപനം വീണ്ടും ശക്തമാകുന്നതിനിടെയാണ്​ അധികൃതരുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ്​.

 

Leave A Reply
error: Content is protected !!