കെ.എസ്.ആര്‍.ടി.സിയുടെ സിറ്റി ഷട്ടില്‍ സര്‍വീസിന് പാപ്പനംകോട് ഡിപ്പോയില്‍ തുടക്കമായി

കെ.എസ്.ആര്‍.ടി.സിയുടെ സിറ്റി ഷട്ടില്‍ സര്‍വീസിന് പാപ്പനംകോട് ഡിപ്പോയില്‍ തുടക്കമായി

നേമം: കെ.എസ്.ആര്‍.ടി.സിയുടെ സിറ്റി ഷട്ടില്‍ സര്‍വീസിന് പാപ്പനംകോട് ഡിപ്പോയില്‍ തുടക്കമായി. മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു.

ഗതാഗതമന്ത്രി ആന്‍റണി രാജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

 

കെ.എസ്.ആര്‍.ടി.സി ലാഭത്തിലായി വരികയാണെന്നും ജനങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം കെ.എസ്.ആര്‍.ടി.സി ബസുകളോടാണെന്നും ഇലക്‌ട്രിക് ബസുകള്‍, സി.എന്‍.ജി ബസുകള്‍ പുറത്തിറങ്ങുന്നത് സിറ്റി ഷട്ടില്‍ സര്‍വീസിനു വേണ്ടി ഉപയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു.

 

തിരുവനന്തപുരം നഗരത്തിന് പുറത്തുള്ളവര്‍ക്ക് നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് എളുപ്പമാര്‍ഗം എന്ന നിലക്കാണ് സിറ്റി ഷട്ടില്‍ സര്‍വീസ് ബസുകള്‍ ആരംഭിച്ചിരിക്കുന്നത്. പ്രധാനമായും 10 കിലോമീറ്റര്‍ നഗരത്തില്‍ നിന്ന് പുറത്തുള്ളവരെയാണ് ഉദ്ദേശിക്കുന്നത്.

 

കെ.എസ്.ആര്‍.ടി.സി പ്രത്യേക സിറ്റി സര്‍വീസ് ആരംഭിച്ചതിന് തുടര്‍ച്ചയായാണ് സിറ്റി ഷട്ടില്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.

Leave A Reply
error: Content is protected !!