യുവാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

യുവാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

അഞ്ചല്‍: യുവാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ ഏരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചല്‍ വടമണ്‍ കോമളം സ്വദേശി പ്രശോഭ് (28) ആണ് അറസ്റ്റിലായത്.

ഭാരതീപുരം സ്നേഹാരം സ്വദേശി ഹരിപ്രസാദിനെ (24) കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

 

ഹരിപ്രസാദിന്‍റെ സഹോദരനും പ്രശോഭിന്‍റെ കുടുംബവും തമ്മില്‍ നേരത്തേ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേച്ചൊല്ലി കഴിഞ്ഞ ദിവസം സന്ധ്യയോടെ ഇരുകൂട്ടരും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് കത്തിക്കുത്തുണ്ടായത്.

 

നെഞ്ചില്‍ കുത്തേറ്റ ഹരിപ്രസാദിനെ ഉടന്‍ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave A Reply
error: Content is protected !!