ആശുപത്രിയിലെ ബയോഗ്യാസ് പ്ലാന്റിൽ ഗർഭസ്ഥ ശിശുക്കളുടെ തലയോട്ടികളും എല്ലുകളും കണ്ടെത്തി

ആശുപത്രിയിലെ ബയോഗ്യാസ് പ്ലാന്റിൽ ഗർഭസ്ഥ ശിശുക്കളുടെ തലയോട്ടികളും എല്ലുകളും കണ്ടെത്തി

മുംബൈ: ആശുപത്രിയിലെ ബയോഗ്യാസ് പ്ലാന്റിൽ ഗർഭസ്ഥ ശിശുക്കളുടെ തലയോട്ടികളും എല്ലുകളും കണ്ടെത്തി. മഹാരാഷ്ട്രയിലെ ഒരു ആശുപത്രിയിലാണ് 11 തലയോട്ടികളും 54 എല്ലുകളും ​പൊലീസ് കണ്ടെടുത്തത്.

കണ്ടെടുത്ത അസ്ഥികൾ വിദഗ്ധ പരിശോധനക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചതായി പൊലീസ് പറഞ്ഞു. ആശുപത്രിയിൽ അനധികൃതമായി ഗർഭഛിദ്രം നടത്തിയിരുന്നതായാണ് പൊലീസിന്റെ സംശയം.

കണ്ടെത്തൽ. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയിൽനിന്ന് ഗർഭം ധരിച്ച 13കാരിയുടെ ഗർഭം അലസിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ്. 13കാരിയെ നിയമവിരുദ്ധമായി ഗർഭഛിദ്രത്തിന് വിധേയമാക്കിയെന്നാണ് കേസ്. ആശുപത്രിയിലെ ഒരു ഡോക്ടറെയും ​നഴ്സിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

നിയമവിരുദ്ധമായാണോ ആശുപത്രിയിൽ ഗർഭഛിദ്രം നടത്തിയിരുന്നതെന്ന് പരിശോധിക്കുമെന്ന് പൊലീസ് കൂട്ടിച്ചേർത്തു. അന്വേഷണത്തിന്റെ ഭാഗമായാണ് ആശുപത്രിയും പരിസരവും പൊലീസ് പരിശോധനക്ക് വിധേയമാക്കിയത്. പൊലീസ് ബയോഗ്യാസ് പ്ലാന്റ് പരിശോധിക്കുന്നതിന്റെയും എല്ലുകൾ ശേഖരിക്കുന്നതിന്റെയും ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

Leave A Reply
error: Content is protected !!