കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ അവലോകന യോഗത്തില്‍ തീരുമാനം

കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ അവലോകന യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ അവലോകന യോഗത്തില്‍ തീരുമാനം.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ല്‍ കൂടുതലുള്ള ജില്ലകളില്‍ സാമൂഹ്യ, സാംസ്‌കാരിക, സാമുദായിക പരിപാടികള്‍ക്ക് 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളു. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് ഇതേ നിയന്ത്രണം നിലനില്‍ക്കുന്നു.

മാളുകളില്‍ ജനത്തിരക്ക് ഉണ്ടാകാത്ത രീതിയില്‍ 25 സ്‌ക്വയര്‍ ഫീറ്റിന് ഒരാളെന്ന നിലയില്‍ പ്രവേശനം നിശ്ചയിക്കണം. ഈ നിയന്ത്രണം അനുസരിച്ച്‌ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവു. ഇക്കാര്യം ജില്ലാ ഭരണ കൂടം ഉറപ്പു വരുത്തണം.

 

കൊവിഡ് വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ശബരിമലയില്‍ ജനുവരി 16 മുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്‌തവര്‍ക്ക് സന്ദര്‍ശനം മാറ്റി വയ്ക്കാന്‍ അഭ്യര്‍ഥിച്ച്‌ സന്ദേശം അയക്കാന്‍ ദേവസ്വം വകുപ്പിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. 16ന് ശേഷം ശബരിമലയില്‍ പ്രവേശനം എത്രപേര്‍ക്ക് അനുവദിക്കണം എന്നത് ചര്‍ച്ച ചെയ്‌ത് തീരുമാനിക്കും.

Leave A Reply
error: Content is protected !!