കേ​പ്ടൗ​ണ്‍ ടെ​സ്റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ജ​യം

കേ​പ്ടൗ​ണ്‍ ടെ​സ്റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ജ​യം

കേ​പ്ടൗ​ണ്‍: കേപ്ടൗണിലെ മൂന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ഏഴു വിക്കറ്റിന് തകർത്തു. ഇതോടെ പരമ്പര 2-1ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.

കീ​ഗ​ൻ പീ​റ്റേ​ഴ്സ​ണി​ന്‍റെ (82) അ​ർ​ധ സെ​ഞ്ചു​റി പ്ര​ക​ട​ന​മാ​ണ് ആ​തി​ഥേ​യ​രു​ടെ വി​ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്. 212 റ​ണ്‍​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന പ്രോ​ട്ടീ​സ് നാ​ലാം ദി​നം ആ​ദ്യ സെ​ഷ​നി​ൽ ത​ന്നെ ക​ളി തീ​ർ​ത്തു. മൂ​ന്നാം​ദി​നം ക​ളി അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ 101/2 എ​ന്ന നി​ല​യി​ലാ​യി​രു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ഇ​ന്ന് ഒ​രു വി​ക്ക​റ്റ് മാ​ത്ര​മാ​ണ് ന​ഷ്ട​മാ​യ​ത്.

പീ​റ്റേ​ഴ്സ​ണെ ശാ​ർ​ദു​ൽ ഠാ​ക്കൂ​ർ പു​റ​ത്താ​ക്കി​യ ശേ​ഷം ദ​ക്ഷി​ണാ​ഫ്രി​ക്ക സ​ന്ദ​ർ​ശ​ക​ർ​ക്ക് പി​ന്നീ​ടൊ​ര​വ​സ​ര​വും ന​ൽ​കി​യി​ല്ല. ബാ​വു​മ​യും (32) റ​സി ദ​സ​നും (41) ചേ​ർ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ചു.

വാൻഡർ ദസ്സനും (95 പന്തിൽ 41), തെംബ ബാവുമയും (58 പന്തിൽ 32) ചേർന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു.  ഇന്ത്യക്കു വേണ്ടി മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ശാർദുൽ ഠാക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Leave A Reply
error: Content is protected !!