കേരളത്തിലേക്ക് കടത്താന്‍ കൊണ്ടുവന്ന നാലു കിലോ കഞ്ചാവ് തമിഴ്നാട് പൊലീസ് പിടികൂടി

കേരളത്തിലേക്ക് കടത്താന്‍ കൊണ്ടുവന്ന  നാലു കിലോ കഞ്ചാവ് തമിഴ്നാട് പൊലീസ് പിടികൂടി

കുമളി: കേരളത്തിലേക്ക് കടത്താന്‍ കൊണ്ടുവന്ന  നാലു കിലോ കഞ്ചാവ് തമിഴ്നാട് പൊലീസ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു.

തേനി ജില്ലയിലെ രായപ്പന്‍പെട്ടിയിലാണ് സംഭവം. ബൈക്കില്‍ കഞ്ചാവുമായി കുമളിക്ക് വരുകയായിരുന്ന നാരായണതേവന്‍പെട്ടി സ്വദേശികളായ ആനന്ദന്‍ (28), ചിന്ന രാജ (26) എന്നിവരാണ് പിടിയിലായത്. ഇവര്‍ ബൈക്കില്‍ ഒളിപ്പിച്ചിരുന്ന നാല് കിലോ കഞ്ചാവ് എസ്.ഐ രാമലിംഗത്തിന്‍റെ നേതൃത്വത്തില്‍ പിടിച്ചെടുത്തു. പ്രതികളെ ഉത്തമപാളയം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave A Reply
error: Content is protected !!