കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ലി​ന് വി​ളി​പ്പി​ച്ച യു​വാ​വ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ലി​ന് വി​ളി​പ്പി​ച്ച യു​വാ​വ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു

തൃ​ശൂ​ര്‍: കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ലി​ന് വി​ളി​പ്പി​ച്ച യു​വാ​വ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു.ചെ​മ്മം​ക​ണ്ടം സ്വ​ദേ​ശി സ​ഞ്ജ​യ് (25) ആ​ണ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്.

 

തുടര്‍ന്ന് ഇ​യാ​ള്‍​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. തൃ​ശൂ​ര്‍ ഈ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.തൃ​ശൂ​രി​ലെ ജ്വ​ല്ല​റി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ഇ​യാ​ള്‍. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന പി​താ​വി​ന്‍റെ പ​രാ​തി​യി​ലാ​യി​രു​ന്നു സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ച​ത്.

 

വീ​ട്ടു​കാ​രോ​ടൊ​പ്പ​മെ​ത്തി പ്ര​ശ്നം പറഞ്ഞ് അ​വ​സാ​നി​പ്പി​ച്ച്‌ മ​ട​ങ്ങു​മ്ബോ​ഴാ​യി​രു​ന്നു യു​വാ​വ് കൈ​വ​ശം സൂ​ക്ഷി​ച്ചി​രു​ന്ന കീ​ട​നാ​ശി​നി കു​ടി​ച്ച്‌ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. ഇ​യാ​ളെ ഉ​ട​ന്‍ ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. നിലവില്‍ അ​പ​ക​ട​നി​ല​യി​ല്ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. യു​വാ​വി​നെ​തി​രെ ആ​ത്മ​ഹ​ത്യ​ശ്ര​മ​ത്തി​നും പൊലീസ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Leave A Reply
error: Content is protected !!