ദ​ളി​ത് വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് അവർക്കൊപ്പം ഭ​ക്ഷ​ണം; മ​റു​ത​ന്ത്രം പ​യ​റ്റി യോ​ഗി

ദ​ളി​ത് വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് അവർക്കൊപ്പം ഭ​ക്ഷ​ണം; മ​റു​ത​ന്ത്രം പ​യ​റ്റി യോ​ഗി

ല​ക്നോ: യുപി ബി ജെ പിയില്‍ നിന്ന് ദളിത്, പിന്നാക്ക നേതാക്കള്‍ രാജിവെക്കുന്നതിന് പിന്നലെ ദളിത് കുടുംബത്തിന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ഗോ​ര​ക്പു​രി​ലെ ജും​ഗി​യ​യി​ൽ അ​മൃ​ത് ലാ​ൽ ഭാ​ര​തി എ​ന്ന​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്നാ​ണ് യോ​ഗി ഭ​ക്ഷ​ണം ക​ഴി​ച്ച​ത്. ഭാ​ര​തി​ക്കൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​വും യോ​ഗി ട്വി​റ്റ​റി​ൽ ന​ൽ​കി.

ദളിത്, പിന്നാക്ക വിഭാഗങ്ങളോട് കടുത്ത അവഗണനയാണ് യോഗി സര്‍ക്കാര്‍ കാണിക്കുന്നതെന്നാരോപിച്ചാണ് തൊഴില്‍ മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യയും കൂട്ടരും പാര്‍ട്ടി വിട്ടത്. ഇതിന് പിന്നാലെ യു പിയില്‍ ബി ജെ പി സഖ്യകക്ഷിയായ അപ്‌നാദളില്‍ നിന്നുള്ള രണ്ട് എം എല്‍ എമാരും സമാന ആരോപണം ഉന്നയിച്ച് പാര്‍ട്ടി വിട്ടിരുന്നു.

സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി ഭ​ര​ണ​ത്തി​ൻ കീ​ഴി​ൽ യു​പി​യി​ൽ സാ​മൂ​ഹി​ക നീ​തി​യ​ല്ല, സാ​മൂ​ഹി​ക ചൂ​ഷ​ണം ആ​ണ് ന​ട​ന്നി​രു​ന്ന​തെ​ന്ന് യോ​ഗി പ​റ​ഞ്ഞു. എ​ന്നാ​ൽ ബി​ജെ​പി സ​ർ​ക്കാ​ർ സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും വി​ക​സ​ന​ത്തി​ന് യാ​തൊ​രു വി​വേ​ച​ന​വു​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും യോ​ഗി കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave A Reply
error: Content is protected !!