ലോറിയില്‍ കടത്തിയ 40 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി ലോറി ഡ്രൈവർ പിടിയിൽ

ലോറിയില്‍ കടത്തിയ 40 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി ലോറി ഡ്രൈവർ പിടിയിൽ

തൃശൂര്‍ : ലോറിയില്‍ കടത്തിയ 40 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളും പാന്‍മസാലയും പിടികൂടി.

ലോറി ഡ്രൈവര്‍ മലപ്പുറം പൊന്നാനി സ്വദേശി അമ്ബലത്ത് സൈനുല്‍ ആബിദ് (30) നെ പോലീസ് അറസ്റ്റ് ചെയ്തു. 260 പാക്കറ്റ് ലഹരി വസ്തുക്കളും വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിലെ മജസ്റ്റിക്കില്‍ നിന്ന് തിരുവനന്തപുരം കോരാണിയിലേക്ക് കടത്തുകയായിരുന്നു ലഹരി വസ്തുക്കള്‍.

 

രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. ലോറിയില്‍ പാല്‍പ്പൊടി, ബിസ്‌കറ്റ് എന്നിവ നിറച്ച പെട്ടികള്‍ക്കു താഴെയാണ് നിരോധിത വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്.

 

ലഹരി വസ്തുക്കള്‍ കടത്തിയാല്‍ ഭീമമായ തുകയാണ് മലപ്പുറം സ്വദേശി അമ്ബലത്ത് സൈനുല്‍ ആബിദിന് വാഗ്ദാനം ചെയ്തിരുന്നത്. ഇതിനായി സൈനുല്‍ ആബിദ് സ്വന്തം വീടു വിറ്റാണ് തുക കണ്ടെത്തിയത്. 12 ലക്ഷം രൂപയാണ് വീടു വിറ്റു ലഭിച്ചത്. നിരോധിത വസ്തുക്കള്‍ ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കെത്തുമ്ബോള്‍ 10 ലക്ഷം രൂപ നല്‍കുമെന്നു ഇടപാടുകാര്‍ വാഗ്ദാനം നല്‍കിയിരുന്നു.

 

ഇവിടെ നിന്ന് തമിഴ്‌നാട്ടിലേക്ക് കടത്തുന്നതിനും ലക്ഷങ്ങളാണ് വാഗ്ദാനം നല്‍കിയിരുന്നത് . രണ്ട് സ്ഥലങ്ങളിലേക്കുള്ള ലോഡുകള്‍ കൊണ്ട് ലക്ഷങ്ങള്‍ സമ്ബാദിക്കുകയായിരുന്നു സൈനുല്‍ ആബിദിന്റെ ഉദ്ദേശ്യമെന്നു പോലീസ് പറഞ്ഞു.

Leave A Reply
error: Content is protected !!