ഐഎസ്ആർഒ ചെയർമാനായി എസ് സോമനാഥ് ചുമതലയേറ്റു

ഐഎസ്ആർഒ ചെയർമാനായി എസ് സോമനാഥ് ചുമതലയേറ്റു

തിരുവനന്തപുരം: ഐഎസ്ആർഒ ചെയർമാനായി എസ് സോമനാഥ് ചുമതലയേറ്റു. തിരുവനന്തപുരം വിഎസ്എസ്‍സിയിൽ വച്ച് തന്നെയാണ് അധികാരക്കൈമാറ്റത്തിന്റെ ഔപചാരികതകൾ പൂർത്തിയാക്കിയത്. നാല് വർഷം മുമ്പ് കെ ശിവൻ ഇസ്രൊ ചെയർമാനായ സമയത്താണ് എസ് സോമനാഥ് വിഎസ്‍എസ്‍സി ഡയറക്ടറായത്. അതിന് മുമ്പ് വലിയമല എൽപിഎസ്‍സി മേധാവിയായിരുന്നു, കെ ശിവനും എൽപിഎസ്‍‍സി തലപ്പത്ത് നിന്നാണ് വിഎസ്‍എസ്‍സിയിലെത്തിയതും പിന്നീട് ഇസ്രൊ ചെയർമാനായതും.

സ്ഥാനമൊഴിയുന്ന ചെയർമാൻ ഡോ കെ ശിവൻ തിരുവനന്തപുരത്ത് എത്തിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. സാധാരണ രീതിയിൽ ബെംഗളൂരുവിലെ ഇസ്രൊ ആസ്ഥാനത്ത് വച്ചാണ് പുതിയ ചെയർമാൻ സ്ഥാനമേറ്റെടുക്കുക. ഇത്തവണ തിരുവനന്തപുരത്ത് എത്തി അധികാരം കൈമാറിയത് കെ ശിവന്റെ സൗകര്യാർത്ഥമാണ് എന്നാണ് വിവരം.

Leave A Reply
error: Content is protected !!