വി​മാ​ന​ങ്ങ​ളു​ടെ ടേ​ക്ക് ഓ​ഫ് ഒ​രേ സ​മ​യ​ത്ത് നിശ്ചയിച്ചു; അവസാന നിമിഷം ടേക്ക് ഓഫ് പിൻവലിച്ചതോടെ ഒഴിവായത് വൻ ദുരന്തം

വി​മാ​ന​ങ്ങ​ളു​ടെ ടേ​ക്ക് ഓ​ഫ് ഒ​രേ സ​മ​യ​ത്ത് നിശ്ചയിച്ചു; അവസാന നിമിഷം ടേക്ക് ഓഫ് പിൻവലിച്ചതോടെ ഒഴിവായത് വൻ ദുരന്തം

ന്യൂ​ഡ​ൽ​ഹി: വി​മാ​ന​ങ്ങ​ളു​ടെ ടേ​ക്ക് ഓ​ഫ് ഒ​രേ സ​മ​യ​ത്ത് നിശ്ചയിച്ചു. എന്നാൽ അവസാന നിമിഷം ടേക്ക് ഓഫ് പിൻവലിച്ചതോടെ വൻ ദുരന്തം ഒഴിവായി. ദു​ബാ​യി​ൽ​നി​ന്നും ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ര​ണ്ട് എ​മി​റേ​റ്റ്സ് വി​മാ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്.

രണ്ട് വിമാനങ്ങളും ഒ​രേ റ​ണ്‍​വേ​യി​ൽ​നി​ന്ന് ഒ​രേ സ​മ​യം കു​തി​ച്ചു​യ​രാ​നി​രു​ന്നതാണ് നി​ശ്ച​യി​ച്ച​താ​ണ് ക​ടു​ത്ത ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യ​ത്. ര​ണ്ട് വി​മാ​ന​ങ്ങ​ളും ഒ​രേ റ​ണ്‍​വേ​യി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പാ​യി ടേ​ക്ക്ഓ​ഫ് പി​ൻ​വ​ലി​ച്ച​തി​ലൂ​ടെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ജീ​വ​നാ​ണ് ര​ക്ഷി​ക്കാ​നാ​യ​ത്.

ഇ​കെ-524 ദു​ബാ​യി-​ഹൈ​ദ​രാ​ബാ​ദ്, ഇ​കെ-568 ദു​ബാ​യി-​ബം​ഗ​ളൂ​രു വി​മാ​ന​ങ്ങ​ളാ​ണ് ഒ​രേ റ​ണ്‍​വേ​യി​ൽ 9.45ന് ​ടേ​ക്ക് ഓ​ഫ് ചെ​യ്യാ​നി​രു​ന്ന​ത്.

ഇ​കെ-524 ദു​ബാ​യി-​ഹൈ​ദ​രാ​ബാ​ദ് വി​മാ​നം 30ആ​ർ റ​ണ്‍​വേ​യി​ൽ​നി​ന്ന് ടേ​ക്ക് ഓ​ഫ് ചെ​യ്യു​ന്ന​തി​നാ​യി ത​യാ​റെ​ടു​ക്കു​ന്പോ​ൾ ഒ​രേ ദി​ശ​യി​ൽ ഇ​കെ-568​വി​മാ​നം അ​തി​വേ​ഗ​ത്തി​ൽ കു​തി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യും ടേ​ക്ക് ഓ​ഫ് പി​ൻ​വ​ലി​ക്കാ​ൻ എ​ടി​സി നി​ർ​ദ്ദേ​ശി​ക്കു​ക​യു​മാ​യി​രു​ന്നു.

അ​സാ​ധാ​ര​ണ​മാ​യ ഈ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് യു​എ​ഇ​യി​ലെ എ​എ​ഐ​എ​സ് വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Leave A Reply
error: Content is protected !!