പിടിയാനയുടെ തേറ്റകളും പല്ലും വില്‍ക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ വനംവകുപ്പിന്റെ പിടിയിലായി

പിടിയാനയുടെ തേറ്റകളും പല്ലും വില്‍ക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ വനംവകുപ്പിന്റെ പിടിയിലായി

തൃശൂര്‍: പിടിയാനയുടെ തേറ്റകളും പല്ലും വില്‍ക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ വനംവകുപ്പിന്റെ പിടിയിലായി. വാണിയമ്ബാറ മണിയന്‍ കിണര്‍ കോളനിയില്‍ താമസിക്കുന്ന വിനീഷ്, മനോജ് എന്നിവരാണ് പിടിയിലായത്.

പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.എം പ്രഭുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കാട്ടില്‍ നിന്നും വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ മുഖ്യപ്രതി വിനീഷ് മാമ്ബാറ ഭാഗത്ത് ആന ചെരിഞ്ഞത് കാണുകയും തുടര്‍ന്ന് ആനയുടെ രണ്ട് തേറ്റകളും ഒരു പല്ലും എടുത്ത് വീട്ടില്‍ സൂക്ഷിക്കുകയുമായിരുന്നു. പിന്നീട് സുഹൃത്ത് മനോജിനോടും ഈ വിവരം പറഞ്ഞു.ഇതിനിടെ പിടിയിലാകുമെന്ന് ഭയന്ന പ്രതികള്‍ തേറ്റയും പല്ലും പീച്ചി റിസര്‍വോയറിലേക്ക് വലിച്ചെറിഞ്ഞു. എന്നാല്‍ അന്വേഷണ സംഘത്തിനോട് ഇവ വിറ്റതായി കളവ് പറയുകയും ചെയ്തു. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലില്‍ വില്‍പ്പന നടന്നിട്ടില്ലെന്ന് അന്വേഷണ സംഘം മനസിലാക്കി.പിന്നാലെ ഡാമില്‍ നടത്തിയ തെരച്ചിലില്‍ തേറ്റകളും പല്ലും കണ്ടെടുക്കുകയായിരുന്നു. അന്വേഷണ സംഘത്തില്‍ പീച്ചി-വാഴാനി വന്യജീവി സങ്കേതം, പീച്ചി, ഒളകര സ്റ്റേഷന്‍ എന്നിവിടങ്ങളിലെ ജീവനക്കാരുമുണ്ടായിരുന്നു.

Leave A Reply
error: Content is protected !!