പാ​ർ​ല​മെ​ന്‍റ് ബ​ജ​റ്റ് സ​മ്മേ​ള​നം 31 ന് തുടങ്ങും

പാ​ർ​ല​മെ​ന്‍റ് ബ​ജ​റ്റ് സ​മ്മേ​ള​നം 31 ന് തുടങ്ങും

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ ബ​ജ​റ്റ് സ​മ്മേ​ള​നം 31 ന് ​തുടങ്ങും. ഫെ​ബ്രു​വ​രി ഒ​ന്നി​ന് കേ​ന്ദ്ര​ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കും. ഏ​പ്രി​ൽ എ​ട്ടി​ന് ബ​ജ​റ്റ് സ​മ്മേ​ള​നം അ​വ​സാ​നി​ക്കും. ഹോ​ളി പ്ര​മാ​ണി​ച്ച് മാ​ർ​ച്ച് 18 ന് ​സ​ഭ ചേ​രി​ല്ല.

31 ന് ​ആ​രം​ഭി​ക്കുന്ന സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ടം ഫെ​ബ്രു​വ​രി 11ന് ​അ​വ​സാ​നി​ക്കും. മാ​ർ​ച്ച് 14 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം ഘ​ട്ട സ​മ്മേ​ള​നം ഏ​പ്രി​ൽ എ​ട്ടി​ന് അ​വ​സാ​നി​ക്കും.

ആ​ദ്യ​ദി​ന​ത്തി​ൽ രാ​ഷ്ട്ര​പ​തി ഇ​രു​സ​ഭ​ക​ളെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ഡ​ൽ​ഹി​യി​ലു​ൾ​പ്പെ​ടെ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ഭ ചേ​രു​ന്ന​ത്.

Leave A Reply
error: Content is protected !!