മദ്യലഹരിയിൽ വൃദ്ധ മാതാവിനെ നിലത്തടിച്ചു കൊല്ലാൻ ശ്രമിച്ച സൈനീകനെ റിമാൻഡ് ചെയ്തു

മദ്യലഹരിയിൽ വൃദ്ധ മാതാവിനെ നിലത്തടിച്ചു കൊല്ലാൻ ശ്രമിച്ച സൈനീകനെ റിമാൻഡ് ചെയ്തു

ഹരിപ്പാട്: മദ്യലഹരിയിൽ വൃദ്ധ മാതാവിനെ നിലത്തടിച്ചു കൊല്ലാൻ ശ്രമിച്ച സൈനീകനെ റിമാൻഡ് ചെയ്തു. മുട്ടം ആലക്കോട്ടിൽ സുബോധ്(37) ആണ് വൃദ്ധ മാതാവിനെ ക്രൂരമായി മർദ്ദിച്ച ശേഷം നിലത്തടിച്ചു കൊല്ലാൻ ശ്രമിച്ചത്. സഹോദരൻ മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ നവ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് പൊലീസ് സുബോധിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ബന്ധപ്പെട്ട സൈനിക യൂണിറ്റ് മേലധികാരിക്കും പൊലീസ് റിപ്പോർട്ട് അയച്ചു. ഇയാളുടെ ജോലിയും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. പുതിയ യൂണിറ്റിൽ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലും നാട്ടിലെത്തി അമ്മയെ അക്രമിച്ചതും കണക്കിലെടുത്ത് സൈനിക തലത്തിൽ ഇയാൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പാണ്. വധശ്രമത്തിന് റിമാൻഡിലായ ഇയാൾക്ക് ജാമ്യം ലഭിക്കണമെങ്കിൽ തന്നെ ദിവസങ്ങൾ വേണ്ടിവരും.

Leave A Reply
error: Content is protected !!