പൊതുസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട ബാഗില്‍ ബോംബ്; പരിഭ്രാന്തി പരത്തി

പൊതുസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട ബാഗില്‍ ബോംബ്; പരിഭ്രാന്തി പരത്തി

ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട ബാഗില്‍ ബോംബ് കണ്ടെത്തിയത് ജനങ്ങളെ പരിഭ്രാന്തരാക്കി.

ഡല്‍ഹി ഗസ്സിപൂരിലെ പൂചന്തയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കാണപ്പെട്ടത്. ഒന്‍പതരയോടെ സ്‌കൂട്ടറില്‍ ചന്തയിലെത്തിയയാള്‍ ബാഗ് ഉപേക്ഷിച്ച്‌ കടന്നുകളയുകയായിരുന്നു. ഏറെ നേരത്തിന് ശേഷമാണ് ബാഗ് ആളുകളുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ ബാഗില്‍ നിന്ന് ബോംബ് കണ്ടെടുത്തു.

ഇത് മാരകമായ സ്‌ഫോടകശേഷിയുള്ള ഐ ഇ ഡിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. നല്ല തിരക്കുള്ള പ്രദേശത്ത് നിന്നാണ് ബോംബ് കണ്ടെത്തിയത്.

സ്ഥലത്തെത്തിയ പൊലീസ് ആളുകളെ ഒഴിപ്പിക്കുകയും ബോംബ് സ്‌ക്വാഡ് എത്തി നിയന്ത്രിതമായ സ്‌ഫോടനം നടത്തി ബോംബ് നിര്‍വീര്യമാക്കുകയും ചെയ്തു.

Leave A Reply
error: Content is protected !!