അഗസ്ത്യകൂടം തീര്‍ഥാടനം 18ന് തുടങ്ങി 26ന് സമാപിക്കും

അഗസ്ത്യകൂടം തീര്‍ഥാടനം 18ന് തുടങ്ങി 26ന് സമാപിക്കും

നെടുമങ്ങാട്: അഗസ്ത്യകൂടം തീര്‍ഥാടനം 18ന് തുടങ്ങി 26ന് സമാപിക്കും. ഒരു ദിവസം പ്രവേശനം 75 പേര്‍ക്കു മാത്രമാണ്. ജനുവരി 15 വൈകുന്നേരം 4 മണി മുതല്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

 

ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്‍റെ പകര്‍പ്പു സഹിതമാണ് അപേക്ഷിക്കേണ്ടത്. ഒരാള്‍ക്ക് 1580 രൂപയാണ് ടിക്കറ്റ് നിരക്ക്. പരമാവധി അഞ്ചു പേര്‍ക്ക് ബുക്കുചെയ്യാം. അതീവ ദുര്‍ഘട വനപ്രദേശങ്ങളിലൂടെയുള്ള യാത്രയായതിനാല്‍ ശാരീരികക്ഷമതയുള്ളവര്‍ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ.

 

14 വയസിനു താഴെയുള്ള കുട്ടികള്‍ അപേക്ഷിക്കേണ്ടതില്ല. ടിക്കറ്റ് പ്രിന്‍റ് ഔട്ട് പകര്‍പ്പ് സഹിതം ഓരോ തിരിച്ചറിയല്‍ കാര്‍ഡും കോപ്പിയും ബോണക്കാട് പിക്കറ്റ് സ്റ്റേഷനില്‍ നല്‍കണം. പത്ത് പേരടങ്ങുന്ന ഓരോ ഗ്രൂപ്പിലും ഗൈഡിന്‍റെ സേവനം ലഭ്യമാണ്. സംരക്ഷിത വനമേഖല ആയതിനാല്‍ ട്രക്കിങ്ങിനിടയില്‍ പ്ലാസ്റ്റിക്, മദ്യം, മറ്റു ലഹരിപദാര്‍ഥങ്ങള്‍ എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

 

ബോണക്കാട്, അതിരുമല എന്നീ സ്ഥലങ്ങളില്‍ ഇടത്താവളം ഒരുക്കിയിട്ടുണ്ട്. കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചായിരിക്കും പ്രവേശിപ്പിക്കുക.

Leave A Reply
error: Content is protected !!