ഭക്ഷണത്തോടൊപ്പം ഒരിക്കലും പഴങ്ങൾ കഴിക്കരുത്: കാരണം

ഭക്ഷണത്തോടൊപ്പം ഒരിക്കലും പഴങ്ങൾ കഴിക്കരുത്: കാരണം

ആരോ​ഗ്യത്തിന് പച്ചക്കറികളുടെ അതെ പ്രധാന്യം തന്നെയാണ് പഴങ്ങൾക്കും. ജീവകങ്ങളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്ന പഴങ്ങൾ പച്ചക്കറികളെ പോലെ തന്നെ ഏറെ പ്രധാന്യത്തോടെ കഴിക്കേണ്ടതാണ്. പഴങ്ങളിൽ പഞ്ചസാര ധാരാളം അടങ്ങിയിട്ടുള്ളതിനാലാണിത്. പോഷകസമ്പുഷ്ടമാണ് പഴങ്ങൾ. ഭക്ഷണശേഷം പഴങ്ങൾ കഴിക്കാൻ പാടില്ലത്രേ. കാരണം, പഞ്ചസാരയും അന്നജവും ഒപ്പം ബാക്ടീരിയയും ചേർന്ന് ഭക്ഷണത്തെ പുളിപ്പിക്കും. ഇത് ദഹന വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് നൈനി പറയുന്നത്.

പ്രധാന ഭക്ഷണത്തോടൊപ്പം ഒരിക്കലും പഴങ്ങൾ കഴിക്കരുത്. പഴങ്ങൾ ദഹിക്കില്ലെന്നു മാത്രമല്ല. പോഷകങ്ങളും ആഗീരണം ചെയ്യപ്പെടില്ല. കുറഞ്ഞത് ഭക്ഷണം കഴിച്ച് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞേ പഴങ്ങള്‍ കഴിക്കാൻ പാടുള്ളൂ. രാവിലെ ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച ശേഷം പഴങ്ങൾ കഴിക്കാം. വെറും വയറ്റിൽ പഴങ്ങൾ കഴിക്കുന്നത് ശരീരത്തെ ശുദ്ധമാക്കും. ശരീരഭാരം കുറയ്ക്കാനും മറ്റ് പ്രവർത്തനങ്ങൾക്കുമുള്ള ഊർജ്ജമേകും.

Leave A Reply
error: Content is protected !!