പെണ്‍കുട്ടികളെ വര്‍ഷങ്ങളായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ റിട്ട.സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ പോക്സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു

പെണ്‍കുട്ടികളെ വര്‍ഷങ്ങളായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ റിട്ട.സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ പോക്സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട: പതിനൊന്നു വയസുള്ള രണ്ടു പെണ്‍കുട്ടികളെ വര്‍ഷങ്ങളായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ റിട്ട.സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ പോക്സോ ചുമത്തി കൊടുമണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.

കൊടുമണ്‍ ഐക്കാട് തെങ്ങിനാല്‍ കാര്‍ത്തികയില്‍ വീട്ടില്‍ സുരേന്ദ്രന്‍ (65) ആണ് അറസ്റ്റിലായത്. 11 വയസുള്ള രണ്ടു പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. ഇതില്‍ ഒരു കുട്ടിയെ ഇയാള്‍ നാലു വര്‍ഷമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്‌തത്.സുരേന്ദ്രനും ഭാര്യയും മാത്രമാണ് വീട്ടില്‍ താമസം. ഭാര്യ വീട്ടില്‍ ഇല്ലാത്ത സമയത്താണ് ഇയാള്‍ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കി വന്നത്. കൊടുമണ്‍ എസ്‌എച്ച്‌ഒ മഹേഷ്‌ കുമാറിന്‍റെ നേതൃത്വത്തില്‍ സീനിയര്‍ സിപിഓ ഗോപന്‍, സിപിഓമാരായ പ്രദീപ്, ഗീത എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Leave A Reply
error: Content is protected !!