സൗദിയിൽ 5,628 പുതിയ കോവിഡ് രോഗികൾ; 3,511 പേർക്ക് രോഗമുക്തി

സൗദിയിൽ 5,628 പുതിയ കോവിഡ് രോഗികൾ; 3,511 പേർക്ക് രോഗമുക്തി

ജിദ്ദ: സൗദിയിൽ പുതുതായി 5,628 രോഗികളും 3,511 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,04,672 ആയി.

രോഗമുക്തരുടെ എണ്ണം 5,58,546 ഉം ആയി. അതേസമയം പുതുതായി രണ്ട് മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 8,903 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 92.37 ശതമാനവും മരണനിരക്ക് 1.47 ശതമാനവുമാണ്.

നിലവിൽ 37,223 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരിൽ 287 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

പുതുതായി റിയാദിൽ 1,608 ഉം ജിദ്ദയിൽ 994 ഉം മക്കയിൽ 395 ഉം ദമ്മാമിൽ 175 ഉം ഹുഫൂഫിൽ 173 ഉം മദീനയിൽ 161 ഉം റബാഖിൽ 122 ഉം പേർക്ക് പുതുതായി രോഗം ബാധിച്ചു. സൗദി അറേബ്യയിൽ ഇതുവരെ 5,35,65,896 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,51,79,305 ആദ്യ ഡോസും 2,34,32,634 രണ്ടാം ഡോസും 49,53,957 ബൂസ്റ്റർ ഡോസുമാണ്.

Leave A Reply
error: Content is protected !!