കോട്ടയം പാലായില്‍ ഹാ​ഷീ​ഷ് ഓ​യി​ലും ക​ഞ്ചാ​വു​മാ​യി യുവാവ് പിടിയില്‍

കോട്ടയം പാലായില്‍ ഹാ​ഷീ​ഷ് ഓ​യി​ലും ക​ഞ്ചാ​വു​മാ​യി യുവാവ് പിടിയില്‍

കോട്ടയം: കോട്ടയത്ത് ലഹരി വേട്ട.കോട്ടയം പാലായില്‍ ഹാ​ഷീ​ഷ് ഓ​യി​ലും ക​ഞ്ചാ​വു​മാ​യി യുവാവ് പിടിയില്‍. മു​ണ്ട​ക്ക​യം കൂ​ട്ടി​ക്ക​ല്‍ സ്വ​ദേ​ശി ക​ട​വു​ക​ര​യി​ല്‍ വീ​ട്ടി​ല്‍ 26കാരനായ താ​രി​ഖ് തൗ​ഫീ​ഖ്​ ആണ് അ​റ​സ്റ്റി​ലായത്.

കെ.​കെ റോ​ഡി​ല്‍ പാ​ലാ എ​ക്സൈ​സ് ന​ട​ത്തി​യ ഹൈ​വേ പ​ട്രോ​ളി​ങ്ങി​നി​ട​യിലാണ് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്.

 

നി​ര്‍​ത്താ​തെ പാ​ഞ്ഞ കാ​ര്‍ പി​ന്തു​ട​ര്‍​ന്ന് 19-ാം മൈ​ലി​ല്‍ പി​ടി​കൂ​ടി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കാ​റി​നു​ള്ളി​ല്‍​ നി​ന്ന്​ 18 ഗ്രാം ​ഹാ​ഷീ​ഷ് ഓ​യി​ലും 13 ഗ്രാം ​ക​ഞ്ചാ​വും എ​ക്സൈ​സ് സംഘം പി​ടി​കൂ​ടി​യ​ത്.

 

താരിഖ് തന്റെ സു​ഹൃ​ത്തി​ന്റെ ഹ്യു​ണ്ടാ​യ് ഇ​യോ​ണ്‍ കാ​റി​ല്‍ കൂ​ട്ടി​ക്ക​ലി​ല്‍ ​നി​ന്ന്​ എ​റ​ണാ​കു​ള​ത്തെ വീ​ട്ടി​ലേ​ക്ക് പോ​കു​മ്ബോ​ള്‍ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ കാ​ര്‍ ഓ​ടി​ച്ച​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് എ​ക്സൈ​സ് പ​ട്രോ​ളി​ങ്​ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും നി​ര്‍​ത്തി​യി​ല്ല.

 

പിന്നീട് വാ​ഹ​ന​ത്തെ പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടുകയായിരുന്നു. പിടികൂടിയ​പ്പോ​ള്‍ ഇ​യാ​ള്‍ മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​യി​ലാ​യി​രു​ന്നു എന്ന് എക്സൈസ് സംഘം പറയുന്നു.

 

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്ന ഇ​യാ​ള്‍ ക​ഴി​ഞ്ഞ ആ​ഗ​സ്റ്റി​ലാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. ലഹരിവസ്തുക്കളോടൊപ്പം ശ​രീ​രം പു​ഷ്ടി​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന പ്രോ​ട്ടീ​ന്‍ പൗ​ഡ​ര്‍ കാ​റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്നു. കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്.

 

താ​രി​ഖ് ഇ​റ്റ​ലി​യി​ല്‍ മൂ​ന്നു​വ​ര്‍​ഷം എം.​ബി.​ബി.​എ​സി​ന് പ​ഠി​ച്ചെ​ങ്കി​ലും പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടി​ല്ല.

 

പ​രി​ശോ​ധ​ന​യി​ല്‍ പാ​ലാ എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്​​പെ​ക്ട​ര്‍ രാ​ജേ​ഷ് ജോ​ണ്‍, പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ര്‍ കെ.​വി. ബാ​ബു, സി​വി​ല്‍ ഓ​ഫി​സ​ര്‍​മാ​രാ​യ നി​ഫി ജേ​ക്ക​ബ്, ഡി. ​അ​മ​ല്‍​ദേ​വ്, ഡ്രൈ​വ​ര്‍ ബി​ബി​ന്‍ ജോ​യ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.പ്രതിയെ ച​ങ്ങ​നാ​ശ്ശേ​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Leave A Reply
error: Content is protected !!