നികേഷ് കുമാര്‍ പ്രേക്ഷകരെ കേള്‍പ്പിക്കാതെ മുക്കിയ ആ ഓഡിയോ ഇതാണ്

നികേഷ് കുമാര്‍ പ്രേക്ഷകരെ കേള്‍പ്പിക്കാതെ മുക്കിയ ആ ഓഡിയോ ഇതാണ്

നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷത്തിന് കാരണമായത് സംവിധായകന്‍ പി ബാലചന്ദ്ര കുമാറിന്‍െ കൈവശമുണ്ടായിരുന്ന ഓഡിയോ തെളിവുകള്‍ റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ പുറത്തുവന്നതാണ്. എന്നാല്‍ റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിടാത്ത, അഥവാ മുക്കിയ ചില ഓഡിയോയും അക്കൂട്ടത്തിലുണ്ടായിരുന്നു. ബാലചന്ദ്രകുമാര്‍ ദിലീപിന്റെ വീട്ടിലെത്തിയ ദിവസം തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവയ്ക്കുന്ന വാര്‍ത്തകളായിരുന്നു ടിവിയില്‍. ഇതുമായി ബന്ധപ്പെട്ട് കേസില്‍ ഇപ്പോള്‍ പരാമര്‍ശിക്കുന്ന വിഐപിയും ദിലീപും ദിലീപിന്റെ അനുജന്‍ അനൂപും അളിയന്‍ സുരാജും തമ്മിലുള്ള സംഭാഷണങ്ങളാണ് റിപ്പോര്‍ട്ടര്‍ ടിവി മുക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കുറിച്ച് പരാമര്‍ശിക്കുന്നതായതുകൊണ്ടാവും നികേഷ് കുമാര്‍ ഇത് ഒഴിവാക്കിയത്. തോമസ് ചാണ്ടി പിണറായിക്കും കോടിയേരിക്കും പാര്‍ട്ടിക്കും കോടികള്‍ കൊടുത്താണ് മന്ത്രിയായതെന്നും കണക്കുകള്‍ തോമസ് ചാണ്ടിയുടെ കൈയിലുണ്ടെന്നും ദിലീപ് പറയുന്നു. പിണറായി സര്‍ക്കാറിന്റെ എല്ലാ കളികളും പുറത്തുവന്ന് തുടങ്ങിയെന്നാണ് ദിലീപ് പറയുന്നത്.

Video Link

https://youtu.be/_6p-b0UGYg8

Leave A Reply
error: Content is protected !!