ഞാഞ്ഞൂൽ തലപൊക്കി തുടങ്ങി, വല്ലാണ്ട് അങ്ങ് അശ്വസിക്കേണ്ട അൻവർ സാദത്തേ

ഞാഞ്ഞൂൽ തലപൊക്കി തുടങ്ങി, വല്ലാണ്ട് അങ്ങ് അശ്വസിക്കേണ്ട അൻവർ സാദത്തേ

ദിലീപിന്റെ വീട്ടിലെ വിഐപി താനല്ലെന്ന് വ്യക്തമായതോടെ വീണ്ടും നിര്‍ണ്ണായക ഇടപെടലുമായി അന്‍വര്‍ സാദത്ത് എംഎല്‍എ. കെ റെയിലിലാണ് ആലുവ എംഎല്‍എയുടെ നിര്‍ണ്ണായക നീക്കം. ദിലീപ് കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാര്‍ ഇന്നലെ ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. ദിലീപിന് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ എത്തിച്ചു നല്‍കിയ വിഐപി അന്‍വര്‍ സാദത്ത് അല്ലെന്നതായിരുന്നു ഇത്. ഈ വെളിപ്പെടുത്തല്‍ അന്‍വര്‍ സാദത്തിന് വലിയ ആശ്വാസമായിരുന്നു. ഇതിന് പിന്നാലെയാണ് അന്‍വര്‍ സാദത്തിന്റെ കെ റെയില്‍ ഓപ്പറേഷന്‍.

കെ റെയിലില്‍ നവംബര്‍ 27ന് അന്‍വര്‍ സാദത്ത് ഒരു ചോദ്യം നിയമസഭയില്‍ ഉന്നയിച്ചു. തിരുവനന്തപുരം-കാസര്‍ഗോഡ് അര്‍ദ്ധ അതിവേഗ റെയില്‍ പാതയുടെ ഡീറ്റെല്‍ഡ് പ്രോജക്‌ട് റിപ്പോര്‍ട്ടിന്റേയും റാപ്പിഡ് എന്‍വയോണ്‍മെന്റ് ഇംപാക്‌ട് സ്റ്റഡി റിപ്പോര്‍ട്ടിന്റേയും പകര്‍പ്പുകള്‍ ലഭ്യമാക്കാമോ.. ഇവ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ എന്നതായിരുന്നു അന്‍വര്‍ സാദത്തിന്റെ ചോദ്യം. പരിസ്ഥിതി ആഘാത പഠനവും ഡിപിആറും അനുബന്ധമായി ഉള്ളടക്കം ചെയ്യുന്നു. അവ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്-ഇതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

എന്നാല്‍ അനുബന്ധമായി ഉള്ളടക്കം ചെയ്ത റിപ്പോര്‍ട്ടുകളൊന്നും അന്‍വര്‍ സാദത്തിന് ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് അന്‍വര്‍ സാദത്ത് എത്തുന്നത്. നവംബറിലെ വിഷയത്തില്‍ ഇന്നലെയാണ് അന്‍വര്‍ സാദത്ത് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. ഇതില്‍ നിന്ന് തന്നെ ദിലീപിന്റെ വിഐപിയായി തന്നെ കുടുക്കാനുള്ള സര്‍ക്കാര്‍ നിക്കം പൊളിഞ്ഞചതിന് പിന്നിലെയുള്ള പ്രതികാരമായി ആലുവ എംഎല്‍എയുടെ ഇടപെടല്‍ വിലയിരുത്തപ്പെടുന്നത്. ആലുവയിലെ മൊഹ്‌സീന എന്ന നിയമ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയതും അന്‍വര്‍ സാദത്തിന്റെ ഇടപെടലായിരുന്നു.

ഇതിന് പിന്നാലെയാണ് ദിലീപ് കേസ് ചര്‍ച്ചയായത്. ആലുവയിലെ രാഷ്ട്രീയക്കാരനാണ് ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ചു നല്‍കിയതെന്ന വാദം ചര്‍ച്ചയായി. ഇതെല്ലാം അന്‍വര്‍ സാദത്തിനെ പ്രതിക്കൂട്ടിലാക്കി. എന്നാല്‍ പ്രതികരണമൊന്നും നടത്താതെ എംഎല്‍എ കാത്തിരുന്നു. താനല്ല വിഐപിയെന്ന് വ്യക്തമായതോടെ വീണ്ടും അന്‍വര്‍ സാദത്ത് സര്‍ക്കാരിനെ വെട്ടിലാക്കാന്‍ എത്തുകയാണ്. കെ റെയിലില്‍ കൊടുത്തുവെന്ന് അറിയിച്ച റിപ്പോര്‍ട്ടുകളാണ് അന്‍വര്‍ സാദത്തിന് കിട്ടാത്തത്. ഇക്കാര്യത്തില്‍ സ്പീക്കര്‍ക്ക് ഇനി നിലപാട് അറിയിക്കേണ്ടി വരും.കോണ്‍ഗ്രസുകാര്‍ക്ക് ആശ്വാസമായിരുന്നു ആലുവയിലെ ആ വിഐപിയെ കുറിച്ചുള്ള ആദ്യ സംശയം മാറിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനൊപ്പം ഗൂഢാലോചനയില്‍ ഉള്‍പ്പെടെ പങ്കെടുത്ത വിഐപി അന്‍വര്‍ സാദത്ത് എംഎല്‍എ അല്ലെന്ന് വെളിപ്പെടുത്തി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രംഗത്തു വന്നിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറികാര്‍ഡ് ദിലീപിനെ ഏല്‍പ്പിച്ചത് വിഐപി ആണെന്നതുള്‍പ്പെടെ ബാലചന്ദ്ര കുമാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഇയാളുടെ വേഷം ഖദര്‍ മുണ്ടും ഷര്‍ട്ടുമാണെന്നും ഇയാള്‍ ആലുവയിലെ ഉന്നതനാണെന്നും രാഷ്ട്രീയ പ്രവര്‍ത്തകനാകാമെന്നും ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍ പല സംശയങ്ങളും പലരിലേക്കും ഉയര്‍ന്നിരുന്നു. ഇതില്‍ ഒരാള്‍ ആലുവ എംഎല്‍എയായ അന്‍വര്‍ സാദത്ത് ആയിരുന്നു. എന്നാല്‍ വിഐപി അന്‍വര്‍ സാദത്ത് അല്ലെന്ന് ബാലചന്ദ്രകുമാര്‍ സ്ഥിരീകരിച്ചു.

‘വിഐപി അന്‍വര്‍ സാദത്ത് ആണോ എന്ന് സംശയം ഉയര്‍ന്നിരുന്നു. അതുകൊണ്ടു തന്നെ പല തവണ അദ്ദേഹത്തിന്റെ വീഡിയോ കണ്ടു. അങ്ങനെ അത് അന്‍വര്‍ സാദത്ത് അല്ലെന്ന് ഉറപ്പായി. എന്നാല്‍ വിഐപി രാഷ്ട്രീയക്കാരനാകാം. രാഷ്ട്രീയവും ബിസിനസ്സും ഒരുമിച്ചുകൊണ്ടുപോകുന്ന ഒരു ഉന്നതന്റെ പേരും ചിത്രവും പൊലീസ് കാണിച്ചു, അതുസംബന്ധിച്ച വിവരങ്ങള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.’ ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തി.

Video Link

https://youtu.be/_UwJL5Iv7uM

Leave A Reply
error: Content is protected !!