കോൺഗ്രസിലും ബിജെപിയിലും നേതാക്കന്മാരുടെ കൂട്ട രാജി

കോൺഗ്രസിലും ബിജെപിയിലും നേതാക്കന്മാരുടെ കൂട്ട രാജി

ഒരു വശത്ത് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തകൃതിയായി നടക്കുമ്പോൾ മറു വശത്ത് മുന്നണികളിൽ അരങ്ങെറുന്നത് കൂട്ട രാജിയും മുന്നണി മാറ്റവുമാണ് . ആ രാജി വെയ്ക്കലിൽ കോൺഗ്രസ് എന്നോ ബിജെപിയെന്നോ വേർതിരിവില്ല .
കാരണം തെരഞ്ഞെടുപ്പ് അടുത്തതോടെ രാജി വെക്കൽ മുന്നണികളിൽ തുടര്കഥയായി മാറിയിരിക്കുകയുമാണ് . എന്നാൽ രാജി വെച്ചവരിൽ കൂടുതൽ പേരും ചേക്കേറിയത് സമാജ് വാദി പാർട്ടിലാണ് എന്നതും ഏറെ ശ്രേധേയമാണ്

തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ ഗോവയിൽ രാഷ്‌ട്രീയ മുന്നണിമാറ്റം തകൃതിയായി നടന്നിരുന്നു . അടുത്തിടെ ബിജെപി മന്ത്രി മൈക്കൽ ലോബോ കോണ്‍​ഗ്രസിലേക്ക് ചുവടുമാറിയിരുന്നു . ബിജെപിയുടെ ക്രിസ്‌ത്യൻ മുഖവും തുറമുഖ മാലിന്യസംസ്‌കരണ മന്ത്രിയുമായ മൈക്കൽ ലോബോയുടെ രാജി നേതൃത്വത്തിന് കനത്ത ആഘാതമായി മാറിയിരുന്നു .  മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും രാജിവച്ചു.ഒരാഴ്‌ചയ്‌ക്കിടെ നാലാമത്തെ എംഎൽഎയാണ്‌ ബിജെപി വിട്ടത്‌. അതേസമയം കഴിഞ്ഞദിവസം രാജിവച്ച സ്വതന്ത്ര എംഎൽഎ പ്രസാദ്‌ ഗാവോങ്കർ കോൺഗ്രസിൽ ചേർന്നിരുന്നു.

അതേസമയം കോൺഗ്രസിന് തിരിച്ചടിയായി മണിപ്പുരിൽ ഡിസിസി 
വെെസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നിരുന്നു . എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിന്‌ ഒരു മാസംമാത്രം ശേഷിക്കെ മണിപ്പുരിൽ കോൺഗ്രസിന്‌ വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നത് . അത് മാത്രമല്ല മുതിര്‍ന്ന നേതാവും പിസിസി ഉപാധ്യക്ഷനുമായ
ചല്‍ട്ടോണ്‍ ലിന്‍ അമോ ബിജെപിയില്‍ ചേര്‍ന്നിരുന്നു . കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേദ്ര യാദവ്, മുഖ്യമന്ത്രി എൻ ബിരേൻ സിങ്‌, സംസ്ഥാന പ്രസിഡന്റ് എ ശാരദാദേവി എന്നിവരുടെ സാന്നിധ്യത്തിൽ ഇംഫാലിലെ ഓഫീസിൽ നടന്ന ചടങ്ങിലാണ് അമോ ബിജെപിയിൽ ചേർന്നത്.

നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നതിനിടെയാണ്‌ സംസ്ഥാന ഭാരവാഹിയും കോൺഗ്രസ്‌ വിടുന്നത്‌ എന്നതും ഏറെ ശ്രദ്ദേയമാണ് . അതേസമയം യു പി യിൽ നിന്ന് ബിജെപിയിൽ നിന്ന് മാത്രമല്ല കോൺഗ്രസിൽ നിന്നും രാജി തകൃതിയായി നടക്കുകയാണ് . തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചിരിക്കെ യുപിയിലെ മുതിർന്ന നേതാവ്‌ കോൺഗ്രസിൽ നിന്നും രാജിവച്ചിരുന്നു . പടിഞ്ഞാറൻ യുപിയിൽ വലിയ സ്വാധീനമുള്ള മുൻ എംഎൽഎയായ ഇമ്രാൻ മസൂദാണ്‌ രാജിവച്ചത്‌.എന്നാൽ അദ്ദേഹം സമാജ്‌വാദി പാർടിയിൽ ചേരുമെന്ന അഭ്യൂഹങ്ങളും നിലനിന്നിരുന്നു . . യുപിയിൽ ഏറ്റവും അധികം മുസ്ലിം പിന്തുണയുണ്ടായിരുന്ന നേതാവാണ്‌ കോൺഗ്രസ്‌ വിട്ടത്‌.

2007-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി വിജയിച്ച മസൂദ് 2012-ൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടു. 2013ൽ സമാജ്‌വാദി പാർടിയിൽ ചേർന്നെങ്കിലും അടുത്ത വർഷം കോൺഗ്രസിലേക്ക് മടങ്ങി. മസൂദിന്റെ രാജിയും കോൺഗ്രസിനെ സാരമായി തന്നെ ബാധിക്കുമെന്നതിൽ യാതൊരു സാംസണ് വേണ്ട . എന്തയാലും രാജിവെയ്ക്കൽ തകൃതിയായി നടക്കുന്ന കോൺഗ്രസിനെയും , ബിജെപിയെയും സംബന്ധിച്ചെടുത്തോളം ഈ തെരഞ്ഞെടുപ്പ് നിർണായകമാണ്.

Video Link

https://youtu.be/94kyqCz1aFY

Leave A Reply
error: Content is protected !!